BUSINESS

ഇനി പാസ്‌വേഡ്‌ പങ്കിടേണ്ട; മാറ്റങ്ങൾ വരുത്താൻ നെറ്റ്ഫ്ലിക്സ്

ജൂലൈ മാസത്തോടെ യുഎസിൽ ഉൾപ്പെടെ തീരുമാനം നിലവിൽ കൊണ്ടുവരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

പാസ്‌വേഡ്‌ ഷെയറിങ് നിർത്തലാക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. പണമടയ്ക്കാത്തവർ ഇനി നെറ്റ്ഫ്ലിക്സ് കാണണ്ട എന്നാണ് കമ്പനി തീരുമാനം. മറ്റൊരാളുടെ പാസ്‌വേഡ്‌ ഉപയോ​ഗിച്ച് ഇനി നെറ്റ്ഫ്ലിക്സ് കാണാൻ സാധിക്കില്ല. സബ്സ്ക്രൈബേഴ്സിനെ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. 25 വർഷം നീണ്ടുനിന്ന ഡിവിഡി റെന്റല്‍ ബിസിനസ്സ് ഔദ്യോഗികമായി നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് പുതിയ തീരുമാനം. നിക്ഷേപകർക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ജൂലൈ മാസത്തോടെ യുഎസിൽ ഉൾപ്പെടെ തീരുമാനം നിലവിൽ കൊണ്ടുവരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

10 കോടിയിലധികം കുടുംബങ്ങൾ ഔദ്യോഗിക നിയമങ്ങൾ ലംഘിച്ച് പാസ്‌വേഡുകൾ പങ്കിടുന്നുവെന്നാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിടുന്ന കണക്കുകൾ. പാസ്‌വേഡ്‌ ഷെയറിങ് കൂടിയതോടെ 2022ന്റെ ആദ്യ പകുതിയിൽ ഒരു ദശലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിനെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടമായത്. ഇതേ തുടർന്ന് ബിസിനസിൽ മെച്ചപ്പെടാനുള്ള വഴികൾ തേടുകയായിരുന്നു കമ്പനി. നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വ​ർധന വർഷാവസാനത്തോടെ ഈ പ്രതിസന്ധിക്ക് ആക്കം കുറച്ചെങ്കിലും ബിസിനസിലെ ഇടിവാണ് പുതിയ ചില മാറ്റങ്ങൾ കൂടി കൊണ്ടുവരണമെന്ന തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചത്.

കഴിഞ്ഞ വർഷം പരസ്യങ്ങൾക്കൊപ്പം വിലകുറഞ്ഞ സ്ട്രീമിങ് ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിരുന്നു. 116 രാജ്യങ്ങളിലാണ് മാർച്ച് വരെയുള്ള സേവനത്തിന് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയത്. കൂടുതൽ ആളുകൾ നെറ്റ്ഫ്ലിക്സ് സൈൻ അപ്പ് ചെയ്യാനായിരുന്നു ഇങ്ങനെയൊരു നീക്കം. തുടർന്നാണ് പാസ് വേഡ് ഷെയറിങ്ങും പണമടച്ച് മതിയെന്ന ആലോചനയിലേക്ക് കമ്പനി എത്തുന്നത്. കഴിഞ്ഞ വർഷം ചില രാജ്യങ്ങളിൽ പരീക്ഷണവും നടത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ