BUSINESS

റിലയന്‍സിൽ തലമുറമാറ്റം; ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിഞ്ഞ് നിത അംബാനി, മക്കൾക്ക് ചുമതല

മുകേഷ് അംബാനിയുടെ റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സനും സ്ഥാപകയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത

വെബ് ഡെസ്ക്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിഞ്ഞ് നിത അംബാനി. പകരം മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായാണ് മൂന്ന് പേരെയും നിയമിച്ചിട്ടുള്ളത്.

റിലയൻസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും ഏർപ്പെടുവാനാണ് നിത സ്ഥാനമൊഴിഞ്ഞത്. കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായി റിലയൻസിന്റെ ബോർഡ് യോഗം ചേർന്നാണ് ഇഷ, ആകാശ്, ആനന്ദ് എന്നിവരുടെ നിയമനത്തിന് അംഗീകാരം നൽകിയത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 46-ാമത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നിത അംബാനി ബോർഡിൽ നിന്ന് ഒഴിയുന്ന വിവരം ചെയർമാൻ മുകേഷ് അംബാനി അറിയിച്ചത്. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി നിത അംബാനി തുടരും. മുകേഷ് അംബാനിയുടെ റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സനും സ്ഥാപകയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത.

റിലയൻസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും ഏർപ്പെടുവാനാണ് നിത സ്ഥാനമൊഴിഞ്ഞത്. കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായി റിലയൻസിന്റെ ബോർഡ് യോഗം ചേർന്നാണ് ഇഷ, ആകാശ്, ആനന്ദ് എന്നിവരുടെ നിയമനത്തിന് അംഗീകാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റൽ ബാലറ്റ് നോട്ടീസിനും ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി ആർഐഎൽ അറിയിച്ചു.

അടുത്ത അഞ്ച് വർഷത്തേക്ക് കൂടി ചെയർമാനും മാനേജിംഗ് ഡയറക്‌ടറും ആയി തുടരുമെന്നും ചുമതലകളും ഉത്തരവാദിത്വങ്ങളും കൂടുതൽ ഊർജ്ജസ്വലതയോടെ നിർവഹിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.

ഇനി ഓഹരി ഉടമകളുടെ അംഗീകാരത്തിന് ശേഷം നിയമനത്തിന് പ്രാബല്യം വരുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. റിലയൻസ് ഫൗണ്ടേഷനെ ലാഭേച്ഛയില്ലാത്ത നയിക്കാനും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രാപ്‌തമാക്കാനും നിതയുടെ മുഴുവൻ സമയവും വിനിയോഗിക്കുന്നതിനായി ബോർഡിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും കമ്പനി അറിയിച്ചു. നിത അംബാനിയുടെ രാജി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി തുടരും.

2021 ൽ തന്നെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നേതൃമാറ്റം ഉണ്ടാവുമെന്ന തരത്തിലുള്ള സൂചനകൾ മുകേഷ് അംബാനി നൽകിയിരുന്നു. “ആകാശ്, ഇഷ, അനന്ദ് എന്നിവർ അടുത്ത തലമുറയിലെ നേതാക്കളെന്ന നിലയിൽ റിലയൻസിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല,” എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. അതേസമയം അടുത്ത അഞ്ച് വർഷത്തേക്ക് കൂടി ചെയർമാനും മാനേജിംഗ് ഡയറക്‌ടറും ആയി തുടരുമെന്നും ചുമതലകളും ഉത്തരവാദിത്വങ്ങളും കൂടുതൽ ഊർജസ്വലതയോടെ നിർവഹിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി