BUSINESS

കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഒഎൽഎക്സ്; വിവിധ രാജ്യങ്ങളിലായി ഡിവിഷനുകൾ അടച്ചുപൂട്ടി

ആഗോള തലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒഎല്‍എക്‌സ് ഗ്രൂപ്പ്

വെബ് ഡെസ്ക്

കൂട്ട പിരിച്ചുവിടലിന് ഒരുങ്ങി ഒഎല്‍എക്‌സ്. കമ്പനിയുടെ കാർ വിൽപന പ്ലാറ്റ്ഫോമായ ഒഎല്‍എക്‌സ് ഓട്ടോസ് ചില പ്രദേശങ്ങളിലായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജിങ് കമ്പനിയായ ഒഎല്‍എക്‌സ് ഗ്രൂപ്പ്.

സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2023ല്‍ 1500 ഓളം ജീവനക്കാരെ ആഗോളതലത്തില്‍ പിരിച്ച് വിടുമെന്ന ഊഹാപോഹങ്ങള്‍ക്ക് പിറകെയാണ് പുതിയ തീരുമാനം.

ഒഎല്‍എക്‌സ് ഓട്ടോസ് വാങ്ങിക്കാനോ അതില്‍ നിക്ഷേപം ചെയ്യാനോ കഴിവുള്ളവരെ കണ്ടെത്തിയതിന് ശേഷമാണ് രാജ്യങ്ങളില്‍ നിന്ന് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രാദേശിക വിപണികളില്‍ നിലനില്‍ക്കുന്ന മൂല്യം കണക്കിലെടുക്കുമ്പോള്‍ ഓരോ രാജ്യങ്ങളിലായുള്ള വില്‍പ്പന പിന്തുടരുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് കമ്പനിയ്ക്ക് വ്യക്തമായതായി ഒഎൽഎക്സ് വക്താവ് പറയുന്നു. ഇതില്‍ ചിലി, ലാറ്റിന്‍ അമേരിക്കയിലെ ബിസിനസുകള്‍, ഇന്ത്യ, ഇന്‍ഡോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ ഒഎല്‍എക്‌സ് വില്‍പന പ്ലാറ്റഫോമും കാര്‍ വില്‍പന പ്ലാറ്റ്‌ഫോമുകളും ഇതില്‍ ഉള്‍പ്പെടുന്നുള്ളതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം മെക്‌സിക്കോ, അര്‍ജന്റീന, കൊളംമ്പിയ എന്നീ രാജ്യങ്ങളില്‍ നിക്ഷേപകരെ ലഭിക്കാത്തതിനാല്‍ കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

അര്‍ജന്റീന/ കൊളംബിയ/ മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഒഎല്‍എക്‌സ് ഓട്ടോസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഈ വര്‍ഷങ്ങളിലുടനീളം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു, ഭാവിയില്‍ നിങ്ങള്‍ക്ക് ഈ സേവനം നല്‍കുന്നത് തുടരാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ക്ക് അഗാധമായ ഖേദമുണ്ട്. നിലവിലുള്ള എല്ലാ വാങ്ങല്‍ കരാറുകളും മുന്നോട്ട് പോകുമെന്നും, പക്ഷേ 14 ജൂണ്‍ 2023 വരെ പുതിയ ഇടപാടുകള്‍ നടത്തില്ലെന്നും കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചു.

അതേസമയം ഇപ്പോള്‍ കൈവശം ഉള്ള വാഹനങ്ങളുടെ വില്‍പന തുടരുമെന്നും ഒഎല്‍എക്‌സ് ഓട്ടോ വെബ്‌സൈറ്റ് തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ കൂട്ട പിരിച്ച് വിടല്‍ ജീവനക്കാരെ മാത്രമാണോ അതോ ഉയര്‍ന്ന പദവിയിലെ ഉദ്യോഗസ്ഥരെയും ബാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

എന്നാല്‍ ചിലജീവനക്കാര്‍ തങ്ങളെ പിരിച്ച് വിട്ടതായി ഇപ്പോഴെ ലിങ്ക്ഡിനിൽ പങ്ക് വച്ചിട്ടുണ്ട്. ഒഎല്‍എക്‌സ് ഗ്രൂപ്പിന്റെ മാതൃ സ്ഥാപനമായ പ്രോസസിന്റെ 2022 മാര്‍ച്ച് 31ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിക്ക് ലോകമെമ്പാടും 11,375 ജീവനക്കാരാണുള്ളത്. 2022 നവംബറില്‍ ഒഎല്‍എക്‌സ് ഓട്ടോ വരുമാനത്തില്‍ 84 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി പ്രോസസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, ആഗോള സാമ്പത്തിക പ്രതിസന്ധിയും, കമ്പനിയ്ക്ക് ലാഭമില്ലാതെ വന്നതും ഒഎൽഎക്‌സിനെ ഡിവിഷനുകള്‍ അടച്ചുപൂട്ടുന്നതിലേയ്ക്ക് നയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ