BUSINESS

ആപ്പിളിന്റെ ഷൂ, 90കളില്‍ ജീവനക്കാർക്കായി നിർമിച്ച സ്നീക്കേഴ്സ്; 41 ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്ക്

വെബ് ഡെസ്ക്

ജനപ്രിയമായ ഫോണുകളും ടാബ്‌ലെറ്റുകളും ലാപ്‌ടോപ്പുകളും നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയാണ് ആപ്പിൾ. എന്നാൽ വ‍ർഷങ്ങൾക്ക് മുൻപ് ഇതേ ആപ്പിൾ കമ്പനി സ്നീക്കറുകൾ നി‍ർമിച്ചിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? 1990കളില്‍ കമ്പനി സ്നീക്കറുകൾ നിർമിച്ചെങ്കിലും ഇത് വിപണിയിലെത്തിച്ചിരുന്നില്ല. വ‍ർഷങ്ങൾക്ക് ശേഷം അന്ന് നി‍‍‍‍ർമിച്ച അതേ വൈറ്റ് സ്നീക്കേഴ്സ് ഇപ്പോൾ ലേലത്തിൽ വച്ചിരിക്കുകയാണ് ആപ്പിൾ.

ആപ്പിൾ ജീവനക്കാർക്കായി 1990കളിൽ നിർമിച്ച ലിമിറ്റഡ് എഡിഷൻ വൈറ്റ് സ്‌നീക്കറുകളാണ് ഇപ്പോൾ വില്‍പ്പനയ്ക്കുള്ളത്. ലേല സ്ഥാപനമായ സോത്ത്ബൈസ് അവരുടെ വെബ്‌സൈറ്റിൽ 50,000 ഡോളറിനാണ് (41 ലക്ഷം രൂപ) സ്‌നീക്കറുകൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.

ആപ്പിൾ കമ്പ്യൂട്ടറും ഒമേഗ സ്‌പോർട്‌സും ചേർന്ന് നിർമിച്ചതാണ് ഈ വൈറ്റ് സ്നീക്കേഴ്സ്. അന്ന് ആപ്പിൾ കമ്പ്യൂട്ടർ എന്നറിയപ്പെട്ടിരുന്ന കമ്പനി തങ്ങളുടെ ജീവനക്കാർക്കായി പ്രത്യേകം നിർമിച്ച ഷൂസ് ഒരു ദേശീയ സെയിൽസ് കോൺഫറൻസിൽ സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഇവ ഒരിക്കൽ പോലും വിപണിയിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഏറെ വിലപ്പെട്ടതാണ് ഇപ്പോൾ വിൽപനയ്ക്കുള്ള വൈറ്റ് സ്നീക്കേഴ്സ്.

പഴയ റെയിൻബോ ആപ്പിൾ ലോഗോയുള്ളതാണ് ഷൂസ്. എയർ-കുഷ്യൻ ഹീലുകളുള്ള ഇവ യൂറോപ്യൻ സൈസായ 41 (യുകെ സൈസ് 8.5) എന്ന അളവിൽ മാത്രമാണ് ലഭിക്കുക. ആവശ്യാനുസരണം മാറ്റം വരുത്താനായി ഷൂ ബോക്സിൽ ഒരു ജോഡി ചുവന്ന ലെയ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷൂസ് പുതിയതാണെങ്കിലും മിഡ്‌സോളുകൾക്ക് ചുറ്റും മഞ്ഞനിറവും ടോ ബോക്സുകളിൽ നേരിയ അടയാളമുള്ളതായി വിവരണത്തിൽ പറയുന്നു.

ഇതാദ്യമായല്ല ആപ്പിൾ പാദരക്ഷകൾ വൻ വിലയ്ക്ക് വിൽപ്പനയ്‌ക്കെത്തുന്നത്. 2020ൽ ഒമേഗ സ്‌പോർട്‌സ് ആപ്പിൾ കമ്പ്യൂട്ടർ സ്‌നീക്കേഴ്സ് വിൽപനയ്ക്ക് വച്ചിരുന്നു. 9,687 ഡോളറിനാണ് (7.94 ലക്ഷം) ഷൂസ് വിറ്റത്. മറ്റൊരു ജോഡി സ്‌നീക്കേഴ്സ് 2016ൽ 30,000 ഡോളറിനും (24.6 ലക്ഷം) വിറ്റിരുന്നു. അടുത്തിടെ ആപ്പിൾ ആദ്യ പതിപ്പായ 4GB ഐഫോൺ 1,90,372.80 ഡോളറിനാണ് (154 ലക്ഷം) ലേലത്തിൽ വിറ്റത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും