BUSINESS

പുതിയ ഓണ്‍ലൈന്‍ സര്‍വീസ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വിലക്ക്; കൊട്ടക് മഹീന്ദ്ര ബാങ്കിന് ആര്‍ബിഐയുടെ നിയന്ത്രണം

വെബ് ഡെസ്ക്

ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് ചാനലുകള്‍ വഴി പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിനെ വിലക്കി ആര്‍ബിഐ. പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ, പേടിഎമ്മിന് എതിരേയും റിസര്‍സ് ബാങ്ക് നടപടി സ്വീകരിച്ചിരുന്നു. വ്യവസസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍ബിഐ തടഞ്ഞത്.

1949-ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35 എ പ്രകാരമാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടരാം.

സാങ്കേതിക വിദ്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിവരങ്ങള്‍ ചോരാതിരിക്കാന്‍ സ്വീകരിക്കുന്നതിലെ നടപടികളിലെ വീഴ്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ നടപടി. രണ്ടുവര്‍ഷമായി ഇക്കാര്യങ്ങളില്‍ ബാങ്ക് വീഴ്ച വരുത്തുന്നുണ്ട് എന്നാണ് കണ്ടെത്തല്‍. 2022, 2023 വര്‍ഷങ്ങളില്‍ ആര്‍ബിഐയുടെ ഭാഗത്തുനിന്ന് തിരുത്തല്‍ നിര്‍ദേശം നല്‍കിയിട്ടും ബാങ്കിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടികള്‍ അപര്യാപ്തമായിരുന്നെന്നും ആര്‍ബിഐ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും