BUSINESS

യെസ് ബാങ്കിനും ഐസിഐസിഐ ബാങ്കിനും ഒരു കോടി രൂപ പിഴചുമത്തി ആർബിഐ; എന്തുകൊണ്ട്?

വെബ് ഡെസ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച നിർദേശങ്ങള്‍ പാലിക്കാത്തതില്‍ യെസ് ബാങ്കിനും ഐസിഐസിഐ ബാങ്കിനും പിഴ. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് 91 ലക്ഷം രൂപയുമാണ് പിഴയിട്ടിരിക്കുന്നത്.

ബാങ്കുകളിലെ ഉപഭോക്തൃ സേവനം (Customer Service in Banks), ഓഫീസ് അക്കൗണ്ടുകളുടെ അംഗീകൃതമല്ലാത്ത പ്രവർത്തനം (Un-authorized Operation of lnternal/Office Accounts) എന്നിവ സംബന്ധിച്ചുള്ള നിർദേശങ്ങള്‍ യെസ് ബാങ്ക് പാലിച്ചിട്ടില്ലെന്നാണ് ആർബിഐയുടെ ഉത്തരവില്‍ പറയുന്നത്.

ആർബിഐ നിർദേശങ്ങള്‍ പാലിക്കാത്തതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് പിഴചുമത്തരുതെന്നതിന് കാരണം കാണിക്കാന്‍ ഇരുബാങ്കുകള്‍ക്കും ആർബിഐ നോട്ടീസും നല്‍കിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിനുള്ള ബാങ്കുകളുടെ മറുപടിയും വാക്കാലുള്ള സമർപ്പണങ്ങളും ആർബിഐ വിശദമായി പരിശോധിച്ചു. ഇതിന് ശേഷവും ബാങ്കുകള്‍ക്കതിരായ ആരോപണം നിലനില്‍ക്കുന്നുവെന്ന് വ്യക്തമായതോടെയാണ് ആർബിഐ പിഴചുമത്തിയത്.

മിനിമം ബാലന്‍സ് നിലനിർത്താത്ത സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ബാങ്ക് പിഴ ചുമത്തി. ഇതിനുപുറമെ അനധികൃത ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കളുടെ പേരില്‍ ബാങ്ക് ഇന്റേണല്‍ അക്കൗണ്ടുകള്‍ ആരംഭിച്ചതായും ആർബിഐ കണ്ടത്തി.

വായ്പകളും അഡ്വാന്‍സും സംബന്ധിച്ചുള്ള നിർദേശങ്ങള്‍ ഐസിഐസിഐ ബാങ്ക് പാലിച്ചില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ചില പദ്ധതികള്‍ക്കായി വിഭാവനം ചെയ്ത ബജറ്റ് വിഭവങ്ങൾക്ക് പകരമായി അല്ലെങ്കിൽ പകരം വയ്ക്കുന്നതിന് ഐസിഐസിഐ ചില സ്ഥാപനങ്ങൾക്ക് ടേം ലോൺ അനുവദിച്ചതായി ആർബിഐ കണ്ടെത്തി. പദ്ധതികളുടെ പ്രവർത്തനക്ഷമതയെയും ബാങ്കബിലിറ്റിയെയും കുറിച്ച് വേണ്ടത്ര ജാഗ്രത പുലർത്താതെയായിരുന്നു നീക്കം. കടം വീട്ടുന്നതിനായി പദ്ധതികളിൽ നിന്നുള്ള വരുമാന സ്രോതസുകള്‍ പര്യാപ്തമാണെന്ന് ഉറപ്പാക്കിയില്ലെന്നും ആർബിഐ കണ്ടെത്തി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും