BUSINESS

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകൾ വർധിച്ചു; ആര്‍ബിഐ റിപ്പോര്‍ട്ട്

ഒരു വര്‍ഷത്തിനിടെ 13.24 ശതമാനം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതായി ആര്‍ബിഐ റിപ്പോര്‍ട്ട്

വെബ് ഡെസ്ക്

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 2023 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ 13.24 ശതമാനം വര്‍ധിച്ചതായാണ് ആര്‍ബിഐ റിപ്പോര്‍ട്ട്. 2022 സെപ്റ്റംബറില്‍ 377.46 , 2022 മാര്‍ച്ചില്‍ 349.30 എന്നിങ്ങനെയായിരുന്നു ഡിജിറ്റല്‍ പേയ്‌മെന്റ് സൂചികിലെ നിരക്ക്. ഈ വര്‍ഷം മാര്‍ച്ചില്‍ 395.57 ആണ് രേഖപ്പെടുത്തിയത്. ആര്‍ബിഐയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സൂചിക (ആര്‍ബിഐ-ഡിപിഐ) ഉപയോഗിച്ചാണ് കണക്കുകള്‍ രേഖപ്പെടുത്തിയത്.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിനൊപ്പം ഡിജിറ്റല്‍ തട്ടിപ്പ് നിരക്കും ഉയരുന്നു

ഈ കാലയളവില്‍ രാജ്യത്തുടനീളമുള്ള പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചറിലെ ഗണ്യമായ വളര്‍ച്ചയും പേയ്‌മെന്റ് ഇടപാടുകളിലെ മികച്ച പ്രകടനവുമാണഅ ആര്‍ബിഐ -ഡിപിഐ സൂചിക എല്ലാ പാരാമീറ്ററുകളിലും വര്‍ധിക്കാൻ സഹായകമായതെന്ന് റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തുടനീളം നടക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ മനസിലാക്കാനായി 2018 മാര്‍ച്ചിലാണ് സെട്രല്‍ ബാങ്ക് ആര്‍ബിഐ - ഡിപിഐയ്ക്ക് രൂപം നല്‍കിയത്. രാജ്യത്ത് നടക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ വ്യാപ്തി മനസിലാക്കാനായി ആര്‍ബിഐ അഞ്ച് പാരാമീറ്ററുകളാണ് ഉപയോഗിക്കുന്നത്. 2021 മാര്‍ച്ച് മുതല്‍ അര്‍ധവാര്‍ഷിക അടിസ്ഥാനത്തില്‍ കണക്കുകൾ പ്രസിദ്ധീകരിക്കും.

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ തട്ടിപ്പ് നിരക്കും ഉയരുകയാണ്. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ശീലമാക്കുമ്പോള്‍ സുരക്ഷിതത്വമുറപ്പാക്കണമെന്ന് സിസ്റ്റം ഓപ്പറേറ്റേഴ്‌സ് (പിഎസ്ഒഎസ് ) മുന്നറിയിപ്പ് നല്‍കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ