ജിയോ 
BUSINESS

5G സേവനങ്ങള്‍ ഒക്ടോബറോടെ ഇന്ത്യയില്‍; നിര്‍ണായക പ്രഖ്യാപനവുമായി ജിയോ

മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ദീപാവലിയോടെ 5G കണക്റ്റിവിറ്റി ലഭ്യമാകും

വെബ് ഡെസ്ക്

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഒക്ടോബറോടെ 5ജി കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാകും ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക. ഈ നഗരങ്ങളില്‍ ദീപാവലിയോടെ 5G കണക്റ്റിവിറ്റി ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2023 ഡിസംബറോടെ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും കവറേജ് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 2022ലെ അവസാന വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം), ഇന്ത്യയില്‍ 5G നെറ്റ്വര്‍ക്കും വിലകുറഞ്ഞ 5G ഫോണുകളും അവതരിപ്പിക്കാനുള്ള പദ്ധതികള്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ജിയോബുക്ക് എന്ന പേരില്‍ റിലയന്‍സ് ലാപ്ടോപ്പുകളും വൈകാതെ വിപണിയിലെത്തും.

ജിയോയുടെ സേവനശൃംഖലയെ കൂടുതല്‍ വിപുലമാക്കാന്‍ മെറ്റാ, ഗൂഗിള്‍, ക്വാല്‍കോം, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുമായി ജിയോ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിളുമായി ചേര്‍ന്ന് 5G ഫോണുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

5G സൊല്യൂഷനുകള്‍ക്കായി കമ്പനി ക്വാല്‍കോമുമായി സഹകരിക്കുമെന്നും 5G നെറ്റ്വര്‍ക്കുകളില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് അനുഭവം നല്‍കുന്ന ജിയോ എയര്‍ഫൈബര്‍ ഇന്ത്യയിലെത്തിക്കുമെന്നും തിങ്കളാഴ്ച കമ്പനി പ്രഖ്യാപിച്ചു. ഇതുവഴി 5G നെറ്റ്വര്‍ക്ക് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയിലൂടെ ഉപയോക്താക്കളുടെ വീടുകളില്‍ ലഭ്യമാകും.

5G കണക്ടിവിറ്റി ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വാഗ്ദാനം. എലൈറ്റ് ക്ലാസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താതെ, 5G സേവനം എല്ലാവരിലേക്കും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) 45-ാമത് വാര്‍ഷിക പൊതുയോഗമാണ് തിങ്കളാഴ്ച നടന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഓണ്‍ലൈനായാണ് എജിഎം നടന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ