ലോക പരിസ്ഥിതി ദിനം ആചരിച്ച് റിച്ച്മാക്‌സ് ഗ്രൂപ്പ്. 500 അംഗങ്ങൾ വീടുകളിൽ രണ്ട് തൈകൾ വീതം നട്ടു. ചെറിയ പ്രവൃത്തികളിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കാനാകുമെന്നു റിച്ച്മാക്സ് ഗ്രൂപ്പ് ചെയർമാൻ അഡ്വ. ജോർജ് ജോൺ പറഞ്ഞു. കഴിഞ്ഞ വർഷം റിച്ച്‌മാക്‌സ് ഗ്രൂപ്പിൻ്റെ മുന്നൂറോളം അംഗങ്ങൾ 600 തൈകൾ നട്ടിരുന്നു.
1000 തൈകൾ നടുന്നതിലൂടെ ഒരാളെയെങ്കിലും സ്വാധീനിക്കാൻ കഴിഞ്ഞാൽ അത് തങ്ങളുടെ വിജയമാണെന്ന് ജോർജ് ജോൺ പറഞ്ഞു. ഭൂമി മനുഷ്യന് അവകാശപ്പെട്ടതല്ല, മറിച്ച് മനുഷ്യൻ ഭൂമിക്ക് അവകാശപ്പെട്ടതാണെന്ന ചിന്തയാണ് വരും വർഷങ്ങളിലും എത്ര അംഗങ്ങളോണോ ഉള്ളത് അതിന്റെ ഇരട്ടി തൈകൾ നട്ട് മാതൃക സൃഷ്ടിക്കണമെന്ന തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് റിച്ച്‌മാക്‌സ് ഗ്രൂപ്പ് അറിയിച്ചു.