മൈജി ഫ്യൂച്ചർ ഷോറൂം തിരുവനന്തപുരം പനവിളയിൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു 
BUSINESS

മൈജി ഫ്യൂച്ചർ ഷോറൂം പനവിളയില്‍ പ്രവർത്തനമാരംഭിച്ചു

ആക്കുളത്തേതിനുശേഷം തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ ഫ്യൂച്ചർ ഷോറൂമാണ് പനവിളയിൽ തുറന്നത്

വെബ് ഡെസ്ക്

തിരുവനന്തപുരം പനവിളയിൽ  മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഗാഡ്‌ജെറ്റ്സിനൊപ്പം ഹോം-കിച്ചൺ അപ്ലയൻസസുകൾ ലഭിക്കുന്ന ഷോറൂം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ആക്കുളത്തിനുശേഷം നഗരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന  രണ്ടാമത്തെ ഫ്യൂച്ചർ ഷോറൂമാണ് പനവിളയിലേത്. പനവിള ഫ്ലൈ ഓവറിനുസമീപം ബേക്കറി  ജങ്ഷനിലാണ് വിശാലമായ ഫ്യൂച്ചർ സ്റ്റോർ.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഫ്യൂച്ചർ  ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് മൈജി പനവിളയ്ക്ക് സമ്മാനിച്ചത്.

ലോകോത്തര ബ്രാൻഡഡ് ഉത്പന്നങ്ങൾ ഏറ്റവും ലാഭത്തിൽ ലഭിക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ ബോൾ ഗെയിം ഓഫറിലൂടെ അഞ്ച് ശതമാനം മുതൽ നൂറു ശതമാനം വരെ ഡിസ്കൗണ്ടിലോ സൗജന്യമായോ  ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഉദ്ഘാടന ദിവസം ആദ്യം ഷോറൂമിലെത്തുന്ന 210 പേർക്ക് ഏറ്റവും വലിയ വിലക്കുറവിൽ  റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടി വി സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, ഹോം തീയേറ്റർ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഓരോ മണിക്കൂറിലും ഷോറൂം സന്ദർശിക്കുന്നവരിൽ നാല് പേർക്ക് ലക്കി ഹവർ കോണ്ടസ്റ്റ് സമ്മാനങ്ങളും ഉണ്ടായിരുന്നു.

എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ധ റിപ്പയറും സർവിസും നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും പനവിള മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പട്ടം, പഴവങ്ങാടി, കരമന എന്നിവിടങ്ങളിലും ഇലക്ടോണിക്സ് ഉത്പന്നങ്ങളും എ സിയും ലഭിക്കുന്ന മൈജി ഷോറൂമുകളുണ്ട്.

മൈജിയുടെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും വെബ്സൈറ്റ് (www.myg.in) വഴിയും ഉത്പന്നങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9249001001.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ