BUSINESS

യൂണിമണിയുടെ പുതുക്കിയ ശാഖ പിറവത്ത് പ്രവര്‍ത്തനം ആരംഭിച്ചു

ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്താന്‍ കമ്പനിയുടെ തുടക്കം മുതല്‍ നടത്തുന്ന ശ്രമം തുടര്‍ന്നും നിലനിര്‍ത്തുമെന്ന് സിഇഒ കൃഷ്ണന്‍ പറഞ്ഞു

വെബ് ഡെസ്ക്

പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ കമ്പനിയും വിദേശനാണ്യ വിനിമയ സ്ഥാപനവുമായ യൂണിമണിയുടെ പുതുക്കിയ ശാഖ കൊച്ചി പിറവത്ത് പ്രവര്‍ത്തനം തുടങ്ങി. പോസ്റ്റ്ഓഫീസ് ജങ്ഷനിലെ പുതിയ ഓഫീസിന്‌റെ ഉദ്ഘാടനം യൂണിമണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ കൃഷ്ണന്‍ ആര്‍ നിര്‍വഹിച്ചു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മനോജ് വി മാത്യു, ചീഫ് പീപ്പിള്‍ ഓഫീസര്‍ രതീഷ് ആര്‍, നാഷണല്‍ ബിസിനസ് മേധാവികളായ പ്രകാശ് ഭാസ്‌കര്‍(വിദേശനാണ്യ വിനിമയം), ജോണ്‍ ജോര്‍ജ്(ട്രാവല്‍ ആന്‍ഡ് ഹോളിഡേയ്‌സ്), ടൈറ്റസ് കെ(സ്വര്‍ണ വായ്പ), ദക്ഷിണ മേഖല മേധാവി അരുണ്‍ കുമാര്‍ ജി, എറണാകുളം റീജിയണല്‍ ഹെഡ് നാരായണ്‍ ടി ആര്‍, ബ്രാഞ്ച് മാനേജര്‍ സനൂപ് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്താന്‍ കമ്പനിയുടെ തുടക്കം മുതല്‍ നടത്തുന്ന ശ്രമം തുടര്‍ന്നും നിലനിര്‍ത്തുമെന്ന് സിഇഒ കൃഷ്ണന്‍ പറഞ്ഞു.

പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂണിമണി ടീം പിറവം താലൂക്കാശുപത്രിക്ക് രണ്ട് വീല്‍ചെയര്‍ സംഭവാന ചെയ്തു. പുതുക്കിയ പിറവംശാഖ ഇടപാടുകാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ