EDUCATION

വിദ്യാര്‍ഥികളില്‍ പരീക്ഷാപ്പേടി വര്‍ധിക്കുന്നുവെന്ന് സർവേ

വെബ് ഡെസ്ക്

പരീക്ഷാ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് സമര്‍ദ്ദം കൂടിവരുന്നതായി കണ്ടെത്തല്‍. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. പരീക്ഷാ സമയത്ത് 80% വിദ്യാര്‍ഥികള്‍ക്കിടയില്‍ പരീക്ഷകളും ഫലങ്ങളെ കുറിച്ചുള്ള ആശങ്കയും ഉത്കണ്ഠ സൃഷ്ടിക്കുന്നുവെന്നും ഇത് 40% വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാരീരികമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും സര്‍വ്വെ വ്യക്തമാക്കുന്നു

6 മുതല്‍ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 3,79,842 വിദ്യാര്‍ഥികളുടെ പ്രതികരണങ്ങളാണ് സർവേയ്ക്ക് ആധാരം. സർവേയിൽ പങ്കെടുത്ത 51 ശതമാനം പേര്‍ അവരുടെ വ്യക്തി ജീവിതത്തില്‍ സന്തോഷവാന്മാരാണെന്ന് പറഞ്ഞപ്പോള്‍ 73 ശതമാനം പേര്‍ അവരുടെ സ്‌കൂള്‍ ജീവിതത്തില്‍ സന്തോഷവാന്മാരാണെന്ന് പറഞ്ഞു. എന്നാല്‍ ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടാണെന്ന് 51 ശതമാനം വിദ്യാര്‍ഥികളും അഭിപ്രായപ്പെട്ടു.

പാന്‍ഡമിക് സമയത്ത് വിദ്യാര്‍ഥികളില്‍ അനുഭവപപെട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും സര്‍വേ നടത്തി. ഇതുപ്രകാരം 43 ശതമാനം കുട്ടികളില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടപ്പോള്‍ 7 ശതമാനം വിദ്യാര്‍ഥികളില്‍ സ്വയം ദ്രോഹിക്കാനുള്ള പ്രവണത കണ്ടെത്തി.

സര്‍വേ ഫലങ്ങള്‍ പ്രകാരം മിഡില്‍ സ്‌കൂളുകളില്‍ നിന്ന് സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് മാറുമ്പോള്‍ വിദ്യാര്‍ഥികളില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്ക,കോളേജ് ച്ചുള്ള പേടി, എന്നിവ ഉണ്ടാവുന്നു. ഉയര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോള്‍ സ്വന്തം ശരീരത്തെ കുറിച്ചുള്ള ആത്മവിശ്വാസ കുറവും ഇവരില്‍ പ്രകടമാവുന്നുവെന്നും കണക്കുകള്‍ പറയുന്നു.

സർവേയിൽ പങ്കെടുത്തവരില്‍ 1,58,581 വിദ്യാര്‍ഥികള്‍ മിഡില്‍ സ്‌കൂള്‍ തലത്തില്‍ നിന്നുള്ളവരും 2,21,261 പേര്‍ സെക്കന്‍ഡറി തലത്തില്‍ നിന്നുള്ളവരുമാണ്. സ്വകാര്യ,പൊതു വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടികളുടെ മാനസികാവസ്ഥ എങ്ങനെ മെച്ചപ്പെടുത്താമെന്നും സര്‍വേ വ്യക്തമാക്കി

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം,ക്ഷേമം എന്നിവ ലക്ഷ്യമിട്ട് അവർക്ക് മാനസികമായി പിന്തുണ ഉറപ്പുവരുത്തുന്നതിനായി മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേരില്‍ ആരംഭിച്ച പദ്ധതിയാണ് മനോദര്‍പ്പണ്‍. 2020 ജൂലൈയിലാണ് പദ്ധതി നിലവില്‍ വന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും അതിനുശേഷവും വിദ്യര്‍ഥികളില്‍ അനുഭവപ്പെടുന്ന മനശാസ്ത്രപരമായ പ്രശനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

കുട്ടികളുടെ മാനസിക വെല്ലുവിളികളെ കുറിച്ചും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അധ്യാപകര്‍ എങ്ങനെയാണ് വിദ്യര്‍ഥികള്‍ക്കൊപ്പം നില്‍ക്കേണ്ടതെന്നും സര്‍വേയില്‍ പറയുന്നു. കൂടാതെ പാഠ്യപദ്ധതിയില്‍ മാനസികാരോഗ്യ പഠനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും സര്‍വേ നിർദേശിക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും