EDUCATION

ജോലി സാധ്യത കൂടുതല്‍; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യം വിദേശ പഠനം

സര്‍വേയോട് പ്രതികരിച്ച 83 ശതമാനം വിദ്യാര്‍ത്ഥികളാണ് വിദേശ പഠനത്തോട് താല്‍പര്യം പ്രകടിപ്പിച്ചത്

വെബ് ഡെസ്ക്

വിദേശത്ത് നിന്നും ബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും ജോലിസാധ്യതകള്‍ ഏറെയാണെന്ന് 83 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും വിശ്വസിക്കുന്നതായി പഠനം. അതിനാല്‍ തന്നെ ബിരുദ കോഴ്സുകള്‍ക്കായി നിരവധി വിദ്യാര്‍ത്ഥികള്‍ മറ്റു രാജ്യങ്ങളില്‍ എത്തുന്നുണ്ടെന്നും പഠനം പറയുന്നു. ലീപ് -ഇപ്സോസ് സ്ട്രാറ്റജി സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കുട്ടികളുടെ വിദേശ പഠനത്തിനായി 10 ലക്ഷം രൂപവരെ ചെലവാക്കാന്‍ ഇന്ത്യയിലെ 57 ശതമാനം ഇടത്തരം കുടുംബങ്ങള്‍ പോലും തയ്യാറാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2025 ഓടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ പ്രവണത വര്‍ധിക്കും. ഈകാലയളവില്‍ വിദേശത്ത് നിന്ന് ബിരുദം നേടുന്നതിനായി രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 100 ബില്ല്യന്‍ ഡോളര്‍ ചെലവഴിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മികച്ച ജോലിക്കായി ഏത് കോഴ്‌സ് തെരഞ്ഞെടുക്കണമെന്ന് കൃത്യമായ ധാരണയുള്ളവരാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. അതിനാൽ എന്ത് വിലകൊടുത്തും ഉയര്‍ന്ന വിദ്യാഭ്യാസം നേടാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വിദേശ പഠനത്തിനായി ഇന്ത്യയിലെ 62 ശതമാനത്തിലധികം രക്ഷിതാക്കളും ആശ്രയിക്കുന്നത് വിദ്യാഭ്യാസ വായ്പകളെയാണ്. 53 ശതമാനം സ്‌കോളര്‍ഷിപ്പുകളെ ആശ്രയിച്ചാണ് പഠനം നടത്തുന്നതെന്നും റിപ്പോർട്ട് ചൂട്ടിക്കാട്ടുന്നു.

വിദേശ പഠനം ആഗ്രഹിക്കുന്നവരില്‍ 60 ശതമാനം പുരുഷന്‍മാരും, 39 ശതമാനം സ്ത്രീകളുമാണ്. ഇതില്‍ മൂന്നില്‍ രണ്ടുപേരും 18 വയസിനും, 24 വയസിനും ഇടയില്‍ പ്രായമുളളവരാണ്. 34 ശതമാനം പേര്‍ 25 വയസിനും, 30 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. വിദേശപഠനം ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്നതോടെ വിദ്യാഭ്യാസ വായ്പ അപേക്ഷകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം