EDUCATION

ഐസിടി അക്കാദമിയുടെ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്‌ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70% സ്കോളര്‍ഷിപ്പ്.

വെബ് ഡെസ്ക്

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷൻ്റെ (കെ.കെ.ഇ.എം) പിന്തുണയോടെ ഐ.സി.ടി. അക്കാദമി ഓഫ് കേരള നൽകുന്ന രണ്ടു മാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിൽ ചേരാന്‍ അവസരം. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ പൈത്തൺ പ്രോഗ്രാമിങ്, ഫ്രണ്ട് എൻഡ് അപ്ലിക്കേഷൻ ഡെവലപ്മെൻ്റ് വിത്ത് ആംഗുലാർ, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ബിസിനസ് ഇൻ്റലിജൻസ് വിത്ത് പവർ ബി.ഐ, ഡെവോപ്സ് വിത്ത് അഷൂർ തുടങ്ങിയ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. https://ictkerala.org/registration എന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70% സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നു. അക്കാദമിക് മികവ് പുലർത്തുന്ന ഇതര വിദ്യാർത്ഥികൾക്ക് ഐ.സി.ടി അക്കാദമി നല്‍കുന്ന 40% സ്കോളര്‍ഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കാത്ത, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആകെ ഫീസിൻ്റെ 15% ക്യാഷ് ബാക്കായി നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 24 വരെ അപേക്ഷിക്കാം.

വിശദ വിവരങ്ങള്‍ക്ക്- +91 75 940 51437, 0471 270 0811 നമ്പരുകളില്‍ ബന്ധപെടുക.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം