EDUCATION

പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം; പ്രതിവര്‍ഷം 22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും

ബാങ്കുകളെ പിന്തുണയ്ക്കുന്നതിനായി, 7.5 ലക്ഷം വരെയുള്ള വായ്പ തുകകൾക്ക് 75% ക്രെഡിറ്റ് ഗ്യാരണ്ടി കേന്ദ്രസർക്കാർ നൽകും

വെബ് ഡെസ്ക്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന സാമ്പത്തിക ഞെരുക്കം നേരിടുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പിഎം വിദ്യാലക്ഷ്മി എന്ന പുതിയ പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയും ഈ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാഭ്യാസ വായ്പ ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും പിഎം വിദ്യാലക്ഷ്മി സ്‌കീം വഴി വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്. 'അത്തരം വായ്പകള്‍ ഈടില്ലാത്തതും ജാമ്യ രഹിതവുമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ക്യാബിനറ്റ് തീരുമാനങ്ങള്‍ വിവരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രതിവര്‍ഷം 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളെ പദ്ധതിയുടെ ഭാഗമാക്കും. ബാങ്കുകളെ പിന്തുണയ്ക്കുന്നതിനായി, 7.5 ലക്ഷം വരെയുള്ള വായ്പ തുകകൾക്ക് 75% ക്രെഡിറ്റ് ഗ്യാരണ്ടി കേന്ദ്രസർക്കാർ നൽകും.

ഓരോ വര്‍ഷവും പരമാവധി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളെ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. 8 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ ഒരു വിദ്യാര്‍ത്ഥിക്ക് 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. 4.5 ലക്ഷം കുടുംബ വാര്‍ഷിക വരുമാനമുള്ള കുടംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം നല്‍കിയിട്ടുള്ള മുഴുവന്‍ പലിശ ഇളവനു പുറമേയാണിത്. സാമ്പത്തിക ഞെരുക്കം കാരണം യോഗ്യരായ ഒരു വിദ്യാര്‍ഥിക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി. ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാ വര്‍ഷവും ഉയര്‍ന്ന നിലവാരമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും, അതില്‍ മൊത്തത്തില്‍/വിഭാഗത്തില്‍ മികച്ച 100 റാങ്കുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തും.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് 'പിഎം-വിദ്യാലക്ഷ്മി' എന്ന ഏകീകൃത പോര്‍ട്ടല്‍ ഉണ്ടായിരിക്കും, അതില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയ്ക്കും പലിശ ഇളവിനും അപേക്ഷിക്കാന്‍ കഴിയും. ഇ-വൗച്ചര്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ വഴി പലിശ ഇളവ് കരസ്ഥമാക്കും. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഈ പദ്ധതി ഗുണകരമാകുമെന്നും കേന്ദ്രമന്ത്രിസഭ വിലയിരുത്തി.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍