EDUCATION

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 93.12 ശതമാനം വിജയം, മുന്നില്‍ തിരുവനന്തപുരം

വെബ് ഡെസ്ക്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 93.12 ശതമാനമാണ് ഇത്തവണത്തെ വിജയം. മേഖല അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ഉയര്‍ന്ന വിജയ ശതമാനം. 99.91 ആണ് തിരുവനന്തപുരത്തെ വിജയ ശതമാനം. 19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21 വരെയായിരുന്ന ഈ വര്‍ഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്. 92.71 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ UMANG, DigiLocker എന്നിവയിലും ഫലം പരിശോധിക്കാവുന്നതാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ( CBSE ) ഔദ്യോഗിക വെബ്സൈറ്റായ http://cbse.gov.in, http://results.cbse.nic.in എന്നിവ വഴി ഇപ്പോൾ ഫലം അറിയാം.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലവും ഇന്ന് പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനമായിരുന്നു വിജയം. പ്ലസ് ടു റിസള്‍ട്ടിലും തിരുവനന്തപുരം മേഖലയിലായിരുന്നു കൂടുതല്‍ വിജയം. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമതെത്തിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയം. ആണ്‍കുട്ടികള്‍ 94.25 ശതമാനവും ആണ്‍കുട്ടികള്‍ 93.27 ശതമാനവും വിജയം നേടി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?