writing  
EDUCATION

ഇനിമുതൽ 'CAT' കടുപ്പമല്ല പരിശീലനമില്ലാതെ എളുപ്പത്തിൽ മറികടക്കാം

തൗബ മാഹീൻ

ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ മത്സര പരീക്ഷകളിലൊന്നാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് അല്ലെങ്കിൽ ക്യാറ്റ്(CAT). പ്രമുഖ ഐഐഎമ്മുകളിലേക്കും (Indian Institute of Management) മറ്റ് പ്രീമിയർ (premier B-schools) സ്‌കൂളുകളിലേക്കുമുള്ള വാതിലാണ് ഈ പരീക്ഷ. 2021-ൽ ഏകദേശം 2.3 ലക്ഷം ഉദ്യോഗാർത്ഥികളാണ് CAT-ന് ഹാജരായത്. അതേ വർഷം യാതൊരു പരിശീലനവുമില്ലാതെ CAT എഴുതി വിജയിക്കുകയും 17 IIM-കളിൽ നിന്ന് തൊഴിലവസരം ലഭിച്ച പ്രഥം താക്കൂർ മത്സര പരീക്ഷ വിജയിക്കാനുള്ള 7 എളുപ്പവഴികളെ കുറിച്ച് പങ്കുവയ്ക്കുന്നതിങ്ങനെ.

വിഷയം മനഃപാഠമാക്കലല്ല, മറിച്ച് ഓരോ വിഷയത്തെയും നിങ്ങൾ എങ്ങനെ സമീപിക്കുന്നവെന്നതാണ് CAT വിലയിരുത്തുന്നത്

മെറ്റീരിയൽ മനഃപാഠമാക്കിയതുകൊണ്ട് വിജയിക്കില്ല

ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവ്, നിങ്ങൾ ഏതു രീതിയിലാണ് പരീക്ഷ കൈകാര്യം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് CAT വിലയിരുത്തുന്നത്. വിഷയം മനഃപാഠമാക്കലല്ല, മറിച്ച് ഓരോ വിഷയത്തെയും നിങ്ങൾ എങ്ങനെ സമീപിക്കുന്നുവെന്നതിലാണ് പരീക്ഷ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.വിവിധ മേഖലകളിൽ നിന്നും ചോദ്യങ്ങൾ വരുന്നതിനാൽ പ്രാധാന്യം അനുസരിച്ച് ഓരോ വിഷയത്തിനും സമയം തിട്ടപ്പെടുത്തി ഉത്തരം എഴുതണം

Exam Stress

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം

CAT പരീക്ഷയുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങൾ കടകളിൽ ലഭ്യമാണ്. എന്നാൽ എല്ലാ പുസ്തകങ്ങളിലും നിങ്ങൾക്കാവശ്യമായ ആഴത്തിലുള്ള ഉള്ളടക്കങ്ങളും സിദ്ധാന്തങ്ങളും ഉണ്ടാകണമെന്നില്ല . അതിനാൽ മികച്ച പുസ്തകങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (അരുൺ ശർമ്മ), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (അരുൺ ശർമ്മ ,ആർ എസ് അഗർവാൾ) വെർബൽ എബിലിറ്റി (അരുൺ ശർമ്മ), ഡാറ്റ ഇന്റർപ്രെറ്റേഷൻ (അരുൺ ശർമ്മ), ലോജിക്കൽ റീസണിംഗ് (പിയേഴ്സ) ഈ പുസ്തകങ്ങളാണ് CAT പഠനത്തിനായി തിരഞ്ഞെടുത്തതെന്നും പ്രഥം താക്കൂർ പറയുന്നു

അച്ചടക്കമില്ലെങ്കിൽ പണി പാളും

എല്ലാ മത്സര പരീക്ഷയും മറികടക്കുന്നതിന് അത്യന്താപേക്ഷിതമായ കാര്യമാണ് അച്ചടക്കം. മൂങ്ങയെ പോലെ രാത്രികാലങ്ങളിൽ കുത്തിയിരുന്ന് പഠിക്കുന്ന ശീലം ഒഴിവാക്കി കൃത്യമായ ടൈം ടേബിളിനനുസരിച്ച് മുന്നോട്ട് പോകണം. നിങ്ങളുടെ ദിനചര്യകളെ ബാധിക്കാതെ വളരെ പ്രായോഗികമായി വേണം ടൈം ടേബിൾ തയ്യാറാക്കേണ്ടത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലയളവിൽ ഒരു ദിവസം പോലും ടൈം ടേബിൾ തെറ്റാതെ നോക്കണം. ഒപ്പം ഓരോ വിഷയത്തെയും ഫോർമുലകളെയും കുറിച്ച് ചെറുകുറിപ്പുകളും നോട്ടും തയ്യാറാക്കുന്നത് പഠനത്തെ എളുപ്പമാക്കും.

internet

ഇന്റർനെറ്റ് നിസാരക്കാരനല്ല, ആവശ്യത്തിന് ഉപയോഗിച്ചോളൂ

പുസ്തകങ്ങൾ വായിച്ച് വിഷയം ആധികാരികമായി മനസിലാക്കിയാലും സംശയം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യുന്നതും മോക്ക് ടെസ്റ്റുകൾ നടത്തുന്നതുമായ ധാരാളം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ലഭ്യമാണ് . അവയൊക്കെ കൃത്യമായി ഫോളോ ചെയ്യുന്നത് വഴി വിഷയത്തിൽ കൂടുതൽ അറിവുണ്ടാകുകയും പരീക്ഷ എളുപ്പമാകുകയും ചെയ്യും.

EDUCATION

പഠനത്തിനൊപ്പം പരിശീലന പരീക്ഷകളും ശീലിക്കണം

ക്യാറ്റിനായി തയ്യാറെടുക്കുന്ന എല്ലാവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പരിശീലന പരീക്ഷകൾ. നേരത്തെ പറഞ്ഞതുപോലെ CAT നിങ്ങളുടെ അറിവിനെ അളക്കുന്ന പരീക്ഷയല്ല. മറിച്ച് , വിഷയത്തെ കാര്യക്ഷമമായും സമയത്തെ പ്രായോഗികമായും എങ്ങനെ വിനിയോഗിക്കുന്നുവെന്നതാണ് നോക്കുന്നത്. അതിനാൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ 15-20 വരെ പരിശീലന പരീക്ഷകൾ സ്വയം ചെയ്തു നോക്കാവുന്നതാണ്. അതേസമയം ഏതെങ്കിലും ഒരു പരിശീലന പരീക്ഷാ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നതും ബുദ്ധിപരമായ നീക്കമായിരിക്കും.

food

വിട്ടുപോകരുത് ഭക്ഷണവും വ്യായാമവും

CAT പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ ഉദ്യോഗാർത്ഥികൾ പലപ്പോഴും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ശ്രദ്ധിക്കാറില്ല. എന്നാൽ എല്ലാവരും ഓർക്കേണ്ട കാര്യം, CAT ഒരിക്കലും ഓർമശക്തി മാത്രം ഉപയോഗിച്ച് എഴുതേണ്ട പരീക്ഷയല്ല. അതിനാൽ മികച്ച ഫലമാണ് വേണ്ടതെങ്കിൽ ആരോഗ്യം പ്രധാനമാണ്. കൃത്യമായി ഭക്ഷണവും വ്യായാമവും ഉറപ്പാക്കണം.

CAT നിങ്ങളുടെ അറിവിനെ അളക്കുന്ന പരീക്ഷയല്ല. മറിച്ച് , വിഷയത്തെ കാര്യക്ഷമമായും സമയത്തെ പ്രയോഗികമായും നിങ്ങൾ എങ്ങനെ വിനിയോഗിക്കുന്നുവെന്നാണ് നോക്കുന്നത്

ഓരോ കടമ്പയും ആസ്വദിച്ച് മുന്നോട്ട്

CAT പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ പൂർണമായും അതിനുവേണ്ടി സമയം കണ്ടെത്താനും കഠിനാധ്വാനം ചെയ്യുവാനും തയ്യാറാവണം. പരീക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും ആസ്വദിച്ച് ചെയ്യുമ്പോൾ നിങ്ങളിൽ കൂടുതൽ പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും ഉണ്ടാകും. അതുവഴി മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കും

ഇസ്രയേല്‍ വധിച്ച ഹിസ്ബുള്ള കമാൻഡർ; ആരാണ് ഇബ്രാഹിം അഖീല്‍?

റഷ്യൻ ചാരന്മാർ വിവരങ്ങൾ ചോർത്തിയേക്കുമെന്ന് ആശങ്ക; സർക്കാർ-സൈനിക ഉദ്യോഗസ്ഥർക്കിടയിൽ ടെലഗ്രാം നിരോധിച്ച് യുക്രെയ്ൻ

അതിഷി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം ചുമതലയേല്‍ക്കുക അഞ്ച് മന്ത്രിമാര്‍ മാത്രം, ഏഴാമത്തെയാളെച്ചൊല്ലി തര്‍ക്കം?

യജമാനദമ്പതികളെ തേടി വളർത്തുപൂച്ച താണ്ടിയത് 1300 കിലോമീറ്റർ; താരമായി റെയ്ൻ ബു

എഡിജിപി സ്ഥാനത്ത് നിന്ന് അജിത്കുമാര്‍ തെറിക്കുമോ? തീരുമാനം ഇന്നറിയാം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11ന്