EDUCATION

എസ്എസ്എല്‍സി: ഈ വെബ്സൈറ്റുകളിൽ ഫലമറിയാം

പ്ലസ് ടു ഫലം മേയ് 25നാണ് പ്രസിദ്ധീകരിക്കുന്നത്

വെബ് ഡെസ്ക്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിവിധ ഔദ്യോഗിക വെബ്‌സെറ്റുകളിലും ആപ്പിലും ഫലം ലഭ്യമാണ്.

എവിടെ അറിയാം?

ഫലം www.results.kite.kerala.gov.in എന്ന പോര്‍ട്ടലിലും 'സഫലം' (''Saphalam 2023'') എന്ന മൊബൈല്‍ ആപ്പിലും പരീക്ഷാഫലം പരിശോധിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

വ്യക്തിഗത റിസള്‍ട്ടിനുപുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനങ്ങള്‍, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍കൊള്ളുന്ന പൂര്‍ണ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാണ്. ഇതിനായി 'റിസള്‍ട്ട് അനാലസിസ്' എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യണമെന്നില്ല.

ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്

ഈ സൈറ്റുകളിലും പരിശോധിക്കാം

keralapareeksahabhavan.in, www.sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in, keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,40,703 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 2,51,567 കുട്ടികളുമാണ് പരീക്ഷയെഴുതിയത്. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ 27,092 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ 518ഉം ലക്ഷദ്വീപില്‍ 289 ഉം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.

പ്ലസ് ടു ഫലം മേയ് 25നാണ് പ്രസിദ്ധീകരിക്കുന്നത്. പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ