സൈലം സിഇഒ ഡോ. അനന്തു, ഡയറക്ടർ ലിജീഷ് കുമാർ എന്നിവർ തൃശ്ശൂരിലെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനം ചെയ്യുന്നു 
EDUCATION

നീറ്റ്, കീം ക്രാഷ് കോഴ്സുകള്‍; ആധുനിക സൗകര്യങ്ങളോടുകൂടിയ ക്യാമ്പസുകളുമായി സൈലം

ഈ വര്‍ഷത്തെ നീറ്റ്, കീം പരീക്ഷകള്‍ക്കുള്ള ക്രാഷ് കോഴ്‌സോടു കൂടിയാണ് ക്ലാസുകള്‍ ആരംഭിക്കും

വെബ് ഡെസ്ക്

നീറ്റ്, കീം എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്യാമ്പസുകളുമായി പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ സൈലം. തൃശൂരിലെ പുതിയ സൈലം ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. ശക്തന്‍ ബസ്റ്റാന്റിനടുത്തായി തൃശൂര്‍ മെട്രോ ഹോസ്പിറ്റല്‍ ജങ്ക്ഷനിലാണ് പുതിയ ക്യാമ്പസ്. സൈലം ഫൗണ്ടറും സിഇഒയുമായ ഡോക്ടര്‍ അനന്തു, സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കേരളത്തിലെ എല്ലാ ജില്ലകളിലും സൈലം ക്ലാസ് റൂം ക്രാഷ് കോഴ്‌സുകള്‍

തൃശൂരിലെ സൈലത്തിന്റെ മൂന്നാമത്തെ ഹൈബ്രിഡ് ക്യാമ്പസാണിത്. നീറ്റ്, ജെഇഇ റിപ്പീറ്റര്‍ സ്റ്റുഡന്റ്‌സിന് ഹൈബ്രിഡ് കോച്ചിംഗ് കൊടുക്കുന്ന ക്യാമ്പസുകള്‍ തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സൈലത്തിനുണ്ട്. സെന്‍ട്രലൈസ്ഡ് എ സി സൗകര്യത്തോടു കൂടിയ ഈ ക്യാമ്പസില്‍ റിപ്പീറ്റര്‍ കോഴ്‌സുകള്‍ കൂടാതെ +1, +2 പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്കുള്ള എന്‍ട്രന്‍സ് ഓറിയന്റഡ് ട്യൂഷന്‍ പ്രോഗ്രാമും സൈലം ഒരുക്കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ നീറ്റ്, കീം പരീക്ഷകള്‍ക്കുള്ള ക്രാഷ് കോഴ്‌സോടു കൂടിയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പാലക്കാട്ടും എറണാകുളത്തും തലശ്ശേരിയിലുമെല്ലാം പുതിയ ക്യാമ്പസുകളിലാണ് സൈലം ക്രാഷ് കോഴ്‌സ് നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും സൈലം ക്ലാസ് റൂം ക്രാഷ് കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കോയമ്പത്തൂരുമുള്ള പുതിയ സൈലം ക്യാമ്പസുകള്‍ അടുത്ത ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യും.

അന്വേഷണങ്ങള്‍ക്ക്: 6009100300

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം