EDUCATION

പ്ലസ് വണ്‍: അപേക്ഷ ഇന്ന് മുതല്‍ സമർപ്പിക്കാം

ജൂ​ൺ ഒൻപത് വരെ അവസരം. 19-ന് ആദ്യ അലോട്ട്മെന്റ് നടക്കും

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഇന്ന് വൈകിട്ട് നാല് മുതല്‍ സമർപ്പിക്കാം. ജൂ​ൺ ഒൻപതാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി. 13നാണ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. 19-ന് ആദ്യ അലോട്ട്മെന്റ് നടക്കും. പ്രധാന അലോട്ട്മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് അഞ്ചിന് ക്ലാസ് ആരംഭിക്കും.

എസ്എസ്എല്‍സി/ പത്താം ക്ലാസ് തുല്യതാപരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയവരെയും ഐസിഎസ്‌സി, സിബിഎസ്ഇ സിലബസില്‍ പഠിച്ചവരെയും മുഖ്യ അലോട്ട്‌മെന്റില്‍ പരിഗണിക്കും. ഒരാള്‍ക്ക് ഒന്നിലധികം ജില്ലകളില്‍ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. ഇതിനായി ഒരോ ജില്ലകളിലും വ്യത്യസ്തമായി അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ നല്‍കുന്നതിനായി സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയോ കംപ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.

എയ്ഡഡ് ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ (20 ശതമാനം സീറ്റ്) പ്രവേശനം അതത് മാനേജ്മെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്‌കൂളുകളില്‍നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കണം.

സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ സർക്കാർ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തിന് സമാനമായ രീതിയില്‍ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റുകളാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് സീറ്റ് വര്‍ധന. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനം വരെ മാര്‍ജിനല്‍ സീറ്റ് വര്‍ധനവുണ്ട്. എയ്ഡഡ് ഹയര്‍സെക്കൻഡറി സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന പക്ഷം 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിക്കും.

2022-23 ല്‍ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും നിലനിര്‍ത്തിയ 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്‌സ് ബാച്ചുകളും തുടരാനും മന്ത്രിസഭായോഗം നേരത്തെ അനുമതി നല്‍കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ