PRINT-229
EDUCATION

പ്ലസ് ടുവില്‍ ബയോളജി പഠിക്കാത്തവര്‍ക്കും നീറ്റ് പരീക്ഷ എഴുതാം, മാനദണ്ഡത്തില്‍ മാറ്റം വരുത്തി എന്‍എംസി

വെബ് ഡെസ്ക്

പ്ലസ്ടുവില്‍ ബയോളജി ഐച്ഛിക വിഷയമായി പഠിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഇനി നീറ്റ്-യുജി പരീക്ഷ എഴുതാം. ഫിസിക്‌സും കെമിസ്ട്രിയും കണക്കും മാത്രം പഠിച്ചവര്‍ക്ക്, ബയോളജിയും ബയോ ടെക്‌നോളജിയും അധിക വിഷയമായി പഠിച്ചാല്‍ നീറ്റ് പരീക്ഷ എഴുതാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം മെയില്‍ നടക്കുന്ന നീറ്റ്-യുജിസി പരീക്ഷ മുതല്‍ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വരും.

1997-ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങളില്‍ രണ്ടു വര്‍ഷം റഗുലറായി 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരുന്നു നീറ്റ്-യുജി എഴുതാന്‍ അര്‍ഹത. പുതിയ മാനദണ്ഡം നിലവില്‍ വരുന്നതോടെ, 12-ാം ക്ലാസിനു ശേഷം ബയോളജി/ബയോടെക്‌നോളജി അധികമായി പഠിച്ചവര്‍ക്കും ഇനി മുതല്‍ നീറ്റ് പരീക്ഷ എഴുതാനാകും.

മുന്‍പ് പരീക്ഷയെഴുതിയിട്ടും ഇതേ കാരണത്താല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്കും ഇനി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈ വിഷയത്തില്‍ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ എന്‍എംസി പിന്‍വലിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നും എന്‍എംസി വ്യക്തമാക്കി.

നീറ്റ് പരീക്ഷ എഴുതാനുള്ള യോഗ്യതയില്‍ മാറ്റം വരുത്തുമെന്ന് നേരത്തെ എന്‍എംസി വ്യക്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്താന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും