EDUCATION

ക്യാമ്പസുകളിലെ ജാതി വിവേചനം: നടപടികൾ നിർദേശിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് യുജിസി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ മരണം "സെൻസിറ്റീവ് വിഷയം" എന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം

വെബ് ഡെസ്ക്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ സമുദായത്തിൽപെട്ട വിദ്യാർഥികൾ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ നിർദേശിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC). എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ടതും ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ടതുമായ ചട്ടങ്ങളും പദ്ധതികളും പുനഃപരിശോധിക്കാനും യുജിസി നിർദേശമുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ മരണം "സെൻസിറ്റീവ് വിഷയം" എന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

"ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്‌സി, എസ്ടി, ഒബിസി, പേഴ്സൺസ് വിത്ത് ഡിസബിലിറ്റി, ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ട യുജിസി ചട്ടങ്ങളും പദ്ധതികളും പുനഃപരിശോധിക്കാനും സർവകലാശാലകളിലും കോളേജുകളിലും എസ്‌സി, എസ്ടി വിദ്യാർഥികൾക്ക് വിവേചനരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമെങ്കിൽ കൂടുതൽ പരിഹാര നടപടികൾ നിർദേശിക്കാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്," യുജിസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുജിസി (ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇക്വിറ്റി പ്രൊമോഷൻ) റെഗുലേഷൻസ് ആക്റ്റ് 2012ലാണ് പുറപ്പെടുവിച്ചത്. ചട്ടപ്രകാരം എല്ലാ വിദ്യാർഥികൾക്കും സംവരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിവേചനം സംബന്ധിച്ച വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കർശനമായ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കണം. എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർഥിയോടും പ്രവേശന സമയത്ത് വിവേചനം കാണിക്കരുതെന്ന് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും 2012 ലെ യുജിസി ചട്ടങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ജാതി, മതം, ഭാഷ, വംശം, ലിംഗഭേദം, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും വിദ്യാർഥിയെ ഇരയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാപനങ്ങൾ ശിക്ഷ ഉറപ്പാക്കണമെന്ന് യുജിസി ആവശ്യപ്പെട്ടിരുന്നു. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവരിൽ നിന്നുള്ള പ്രതിനിധികളെ വിദ്യാർഥികളുടെ പരാതി പരിഹാര സമിതികളുടെ ചെയർപേഴ്‌സണോ അംഗങ്ങളോ ആയി നിയമിക്കണമെന്നത് ഈ വർഷം ഏപ്രിലിൽ യുജിസി നിർബന്ധമാക്കിയിരുന്നു.

വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദളിത് വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വിധി പറയുന്നതിനിടെയാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് എസ്സി, എസ്ടി വിദ്യാർഥികളുടെ ആത്മഹത്യയെക്കുറിച്ച് ആശങ്ക ഉന്നയിച്ചത്. ഈ വർഷം ഐഐടി ബോംബെയിലെ ഒന്നാം വർഷ വിദ്യാർഥി ദർശൻ സോളങ്കി ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതോടെയാണ് ഈ വിഷയത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും രൂക്ഷമായത്.

വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാർഥികൾക്കായി 'വിവേചന വിരുദ്ധ' മാർഗനിർദേശങ്ങൾ ഐഐടി ബോംബെ പുറത്തിറക്കിയിരുന്നു. ജെഇഇ (അഡ്വാൻസ്‌ഡ്) റാങ്കുകൾ, ഗേറ്റ് സ്‌കോറുകൾ, ജാതി തുടങ്ങിയ കാര്യങ്ങൾ പരസ്പരം ചോദിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെടുന്നതായിരുന്നു മാർഗനിർദേശങ്ങൾ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം