കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് മലയാള ചിത്രങ്ങളാണ് ഒടിടിയിലെത്തിയത്. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ , മാത്യു തോമസ് - മാളവിക മോഹനൻ കൂട്ടികെട്ടിലിറങ്ങിയ ക്രിസ്റ്റി, സ്വാസികയുടെ സിദ്ധാർത്ഥ് ഭരതൻ ചിത്രം ചതുരം , വിൻസി അലോഷ്യസിന്റെ രേഖ എന്നിവയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചത്
ക്രിസ്റ്റഫർ - ആമസോൺ പ്രൈം
ബി ഉണ്ണികൃഷ്ണൻ -ഉദയകൃഷ്ണ കൂട്ടുകെട്ടിന്റെ ക്രിസ്റ്റഫർ ആമസോൺ പ്രൈമിലാണ് പ്രദർശിപ്പിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചെയ്ത പോലീസ് വേഷത്തിന് സമ്മിശ്ര പ്രതികരണമാണ് ഒടിടി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അമല പോൾ , സ്നേഹ , ഐശ്വര്യലക്ഷ്മി തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
ചതുരം - സൈന പ്ലസ്
പ്രേക്ഷകർ കാത്തിരുന്ന ചതുരം ഇന്നലെ രാത്രി പത്ത് മണിക്കാണ് സൈന പ്ലസ്സിൽ സ്ട്രീമിങ് തുടങ്ങിയത്. സിദ്ധാർത്ഥ് ഭരതൻ ചിത്രം കഴിഞ്ഞ നവംബറിലാണ് തീയേറ്ററുകളിലെത്തിയത് റോഷൻ മാത്യു, സ്വാസിക , അലൻസിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ക്രിസ്റ്റി -സോണി ലിവ്
മാത്യു തോമസ് - മാളവിക മോഹനൻ കൂട്ടികെട്ടിലിറങ്ങിയ ക്രിസ്റ്റി സോണി ലിവിലാണ് പ്രദർശിപ്പിക്കുന്നത്. നവാഗതനായ ആൽവിൽ ഹെൻറിയാണ് ചിത്രത്തിന്റെ സംവിധായകൻ. ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മാളവിക മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് ക്രിസ്റ്റി
ഫെബ്രുവരി 17 ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. ചിമ്പു- തൃഷ കൂട്ടികെട്ടിന്റെ വിണ്ണൈ താണ്ടി വരുവായ റെഫറൻസ് എടുത്താണ് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് മാത്യു നേരത്തെ വ്യക്തമാക്കിയിരുന്നു
രേഖ- നെറ്റ്ഫ്ലിക്സ്
ജിതിൻ ഐസക്ക് തോമസ് രചനയും സംവിധാനവും നിർവഹിച്ച് വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായെത്തിയ രേഖ നെറ്റ്ഫ്ലിക്‌സിലാണ് പ്രദർശിപ്പിക്കുന്നത് .പ്രണയത്തിന്റെയും ചതിയുടെയും കഥയാണ് രേഖ പറയുന്നത്. പ്രണയത്തിന്റെ ലോകത്ത് ഒതുങ്ങി നിൽക്കുന്ന രേഖയുടെ ജീവിതത്തിൽ ചതിയുടെ കയ്പ്പ് രുചിക്കേണ്ടി വരുകയും തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്.
റിവഞ്ച് ത്രില്ലർ ചിത്രമായ രേഖ ഫെബ്രുവരി 17 നാണ് തിയേറ്ററുകളിൽ എത്തിയിരുന്നത്.