ENTERTAINMENT

'ചിലപ്പോള്‍ അതറിഞ്ഞാല്‍ എനിക്ക് നിന്നെ മറക്കാന്‍ പറ്റും'; 4 ഇയേഴ്സ് ട്രെയ്ലര്‍ പുറത്ത്

മമ്മുട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര്‍ പുറത്ത് വിട്ടത്

വെബ് ഡെസ്ക്

രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിലൂടെ പ്രമുഖ യുവതാരം പ്രിയ വാര്യര്‍ വീണ്ടും മലയാളത്തില്‍. കാമ്പസ് സൗഹൃദവും പ്രണയവും പറയുന്ന 4 ഇയേഴ്സ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. പ്രിയ വാര്യരും സര്‍ജാനോ ഖാലിദുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് 4 ഇയേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടന്‍ മമ്മുട്ടിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്.

ഒരിടവേളയ്ക്ക് ശേഷം പ്രിയ പ്രകാശ് വാര്യര്‍ നായികയായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഫോര്‍ ഇയേഴ്സ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്