ENTERTAINMENT

രേവതി മുതല്‍ ദുല്‍ഖര്‍ വരെ, എല്ലാ ഭാഷകളിലും മലയാളി തിളക്കം; ഫിലിം ഫെയർ സൗത്ത് 2023 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സീതരാമം എന്ന ചിത്രത്തിലൂടെ നടൻ ദുൽഖർ സൽമാൻ തെലുങ്കിലെ മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കി

എന്റർടെയ്ൻമെന്റ് ഡെസ്ക്

2023ലെ സൗത്ത് ഇന്ത്യൻ സിനിമകൾക്കുള്ള ഫിലിം ഫെയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് രേവതിയും അപ്പൻ എന്ന സിനിമയിലെ അഭിനയത്തിന് അലൻസിയറും മലയാള സിനിമയിലെ മികച്ച അഭിനേതാക്കള്‍ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കി.

ജയ ജയ ജയഹേ എന്ന സിനിമയിലെ അഭിനയത്തിന് ദർശനയും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും മികച്ച അഭിനേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടു. പുഴുവെന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം പാർവതി തിരുവോത്തും സ്വന്തമാക്കി. ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഇന്ദ്രൻസ് മികച്ച സഹനടനായി.

സീതരാമം എന്ന ചിത്രത്തിലൂടെ നടൻ ദുൽഖർ സൽമാൻ തെലുങ്കിലെ മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കി. അറിയിപ്പാണ് മലയാളത്തിലെ മികച്ച സിനിമ.

തിരുച്ചിട്രമ്പലം എന്ന ചിത്രത്തിലൂടെ മലയാളിയായ നിത്യ മേനൻ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം നേടി.

സാബു സിറിൽ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്‌കാരം ആർആർആർ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.

പ്രധാന പുരസ്‌കാരങ്ങളും ജേതാക്കളും

മികച്ച സിനിമ

മലയാളം - അറിയിപ്പ്

തമിഴ് - കടൈസി വ്യവസായി

തെലുങ്ക് - സീതരാമം

കന്നഡ - ദരണി മണ്ടല മദ്യദൂലഗെ

മികച്ച നടനുള്ള പുരസ്‌കാരം

മലയാളം - കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട് )

തമിഴ് - കമൽഹാസൻ (വിക്രം)

തെലുങ്ക് - ജൂനിയർ എൻടിആർ, രാംചരൺ (ആർആർആർ)

കന്നഡ - റിഷബ് ഷെട്ടി (കാന്താര)

മികച്ച നടി

മലയാളം - ദർശന (ജയ ജയ ജയഹേ)

തമിഴ് - സായിപല്ലവി (ഗാർഗി)

തെലുങ്ക് - മൃണാൾ താക്കൂർ (സീതാരാമം)

കന്നഡ - ചൈത്ര (തലേദണ്ട)

മികച്ച നടൻ ക്രിട്ടിക്‌സ് പുരസ്‌കാരം

മലയാളം - അലൻസിയർ ലെ ലോപ്പസ് (അപ്പൻ)

തമിഴ് - ധനുഷ് (തിരുച്ചിട്രമ്പലം), ആർ മാധവൻ (റോക്കട്രറി)

തെലുങ്ക് - ദുൽഖർ സൽമാൻ (സീതാരാമം)

കന്നഡ - നവീൻ ശങ്കർ (ദരണി മണ്ടല മദ്യദൂലഗെ)

മികച്ച നടി ക്രിട്ടിക്‌സ് പുരസ്‌കാരം

മലയാളം - രേവതി (ഭൂതകാലം)

തമിഴ് - നിത്യ മേനൻ (തിരുച്ചിട്രമ്പലം)

തെലുങ്ക് - സായി പല്ലവി (വിരാട പർവം)

കന്നഡ - സപ്തമി ഗൗഡ (കാന്താര)

പ്രൊഡക്ഷൻ ഡിസൈൻ - സാബു സിറിൽ (ആർആർആർ)

മികച്ച സിനിമോട്ടോഗ്രഫി

കെ കെ സെന്തിൽ കുമാർ (ആർആർആർ), രവി വർമ്മൻ (പൊന്നിയൻ സെൽവൻ പാർട് 1)

മികച്ച പുതുമുഖങ്ങൾ

പ്രദീപ് രംഗനാഥൻ (ലവ് ടുഡെ)

അതിഥി ശങ്കർ (വിരുമൻ)

മികച്ച സഹനടൻ

തെലുങ്ക് - റാണ ദഗ്ഗുബതി (ഭീമലനായക്)

തമിഴ് - കാളി വെങ്കട്ട് (ഗാർഗി)

മലയാളം ഇന്ദ്രൻസ് (ഉടൽ)

കന്നഡ - അച്യൂത് കുമാർ ( കാന്താര)

മികച്ച സഹനടി

നന്ദിത ദാസ് (വിരാടപർവം)

ഉർവശി (വീട്ട്‌ല വിശേഷം)

പാർവതി (പുഴു)

മംഗള (തലേദണ്ട)

മികച്ച സംഗീതസംവിധായകർ

തെലുങ്ക് - കീരവാണി (ആർആർആർ)

തമിഴ് - എആർ റഹ്‌മാൻ (പൊന്നിയൻ സെൽവൻ പാർട്ട് 1)

മലയാളം - കൈലാസ് മേനോൻ (വാശി)

കന്നഡ - അജനീഷ് ലോകനാഥ് (കാന്താര)

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ