ENTERTAINMENT

പ്രതീക്ഷയോടെ മലയാളം; ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

'അയ്യപ്പനും കോശിയും' ഒരുക്കിയ പരേതനായ സച്ചിയായിരുന്നു കഴിഞ്ഞ തവണത്തെ മികച്ച സംവിധായകൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം ഇന്ന് വൈകിട്ട്. 2021ലെ ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് പ്രഖ്യാപിക്കുക. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി, ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായ മേപ്പടിയാൻ, ഷാഹി കബീർ അണിയിച്ചൊരുക്കിയ നായാട്ട് എന്നീ മലയാളചിത്രങ്ങൾ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ മികച്ച സംവിധായകൻ ഉൾപ്പെടെ എട്ട് അവാർഡുകളിൽ മലയാളിത്തിളക്കമുണ്ടായിരുന്നു.

കഴിഞ്ഞ തവണ മികച്ച സംവിധായകൻ ഉൾപ്പെടെ എട്ട് അവാർഡുകളിൽ മലയാളിത്തിളക്കമുണ്ടായിരുന്നു

രാജമൗലി സംവിധാനം ചെയ്ത ഓസ്കാർ ചിത്രം ആർആർആർ മത്സരരംഗത്തുണ്ട്. 'റോക്കട്രി: ദ നമ്പി എഫക്റ്റ്' എന്ന ചിത്രത്തിൽ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ വേഷത്തിലെത്തിയ ആർ മാധവനും കശ്മീർ ഫയൽസിലെ അഭിനയത്തിന് അനുപം ഖേറും 'മികച്ച നടൻ' വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. രേവതി മികച്ച നടിക്കുള്ള മൽസരപട്ടികയിലുണ്ട്.

'അയ്യപ്പനും കോശിയും' ഒരുക്കിയ പരേതനായ സച്ചിയായിരുന്നു കഴിഞ്ഞ തവണത്തെ മികച്ച സംവിധായകൻ. തമിഴ്സിനിമ 'സൂററൈ പോട്രിലെ' അഭിനയത്തിന് മികച്ച നടിയായി അപർണ ബലമുരളിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസിനിമയിൽ നായകവേഷത്തിലെത്തിയ സൂര്യയും ‘തൻഹാജി: ദി അൺസങ് വാരിയർ’ എന്ന സിനിമയിലെ അഭിനയത്തിന് അജയ് ദേവ്ഗണുമായിരുന്നു മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്.

നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2023 മാർച്ച് 31നാണ് അവാർഡിന് വേണ്ടിയുള്ള ഓൺലൈൻ എൻട്രികൾ ക്ഷണിച്ചത്. ഇക്കഴിഞ്ഞ മെയ് പത്തിനായിരുന്നു എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ വർഷം മേയിൽ നടക്കേണ്ട അവാർഡ് പ്രഖ്യാപനം കോവിഡ് മൂലമാണ് ഇത്രത്തോളം വൈകിയത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ