ENTERTAINMENT

രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് കഥ; പുതുമയാര്‍ന്ന ചിത്രമായി 'താള്‍' പ്രേക്ഷകരിലേക്ക്

ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് കഥയുമായി 'താള്‍' പ്രേക്ഷകരിലേക്ക്. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍, രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ചിത്രത്തിന്റെ പ്രീ ലോഞ്ച് ഇവന്റും ഓഡിയോ റിലീസും കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. ചടങ്ങില്‍ നിര്‍മാതാവായ ക്രിസ് തോപ്പില്‍, നിര്‍മാതാക്കളുടെ പ്രതിനിധികളായ റെമോണ, ജൈസണ്‍ പുത്തന്‍പുരക്കല്‍, സരിന്‍ കമ്പാട്ടി എന്നിവര്‍ പങ്കെടുത്തു. കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എവര്‍ഷെയ്ന്‍ മണി, ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രൊഡ്യൂസറുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സംവിധായകന്‍ രാജാസാഗര്‍, തിരക്കഥാകൃത്ത് ഡോ. ജി കിഷോര്‍, സംഗീത സംവിധായകന്‍ ബിജിബാല്‍, ഗായകരായ സൂരജ് സന്തോഷ്, രഞ്ജിത്ത് ജയരാമന്‍, ഗാനരചയിതാവ് രാധാകൃഷ്ണന്‍ കുന്നുംപുറം എന്നിവരും പങ്കെടുത്തു. മനോരമ മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി