ENTERTAINMENT

അസാധ്യ മേക്കിങ്ങും പ്രകടനവും; യൂട്യൂബിൽ ഹിറ്റായി ആടുജീവിതം ട്രെയ്‌ലറിന്റെ പുനരാവിഷ്കരണം

കാർബൺ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ആടുജീവിതം ട്രെയ്‌ലർ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രമാണ് 'ആടുജീവിതം'. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ചിത്രമാണിത്. പ്രിത്വിരാജ് പ്രധാന കഥാപാത്രമായി എത്തിയിട്ടുള്ള ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറും വൻ ജന ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

സമാനമായി ഇപ്പോൾ യുട്യൂബിൽ വൈറലാവുകയാണ് ആടുജീവിതം ട്രെയ്‌ലറിന്റെ പുനരാവിഷ്കരണം. യഥാർഥ ട്രെയിലറിനോട് കിടപിടിക്കുന്ന മേക്കിങും അഭിനേതാവിന്റെ അസാധ്യ പ്രകടനവുമാണ് വീഡിയോയെ വേറിട്ട അനുഭവമാക്കുന്നത്.

കാർബൺ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ആടുജീവിതം ട്രെയിലർ പുനരാവിഷ്കരിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തോളം പേരിലേക്ക് എത്തിക്കഴിഞ്ഞു. ജയശങ്കറാണ് ട്രെയ്‌ലർ എഡിറ്റ് ചെയ്തിരിക്കുന്നതും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. ഷെബിൻ ഷരീഫ്, അഭിനേഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

പത്ത് വർഷം നീണ്ട തിരക്കഥ രചനയ്ക്കും ആറ് വർഷത്തോളം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കുമൊടുവിലാണ് ആടുജീവിതം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിനായി 16 വർഷത്തെ തയ്യാറെടുപ്പുകളാണ് അണിയറ പ്രവർത്തകർ നടത്തിയത്. ആടുജീവിതത്തിലെ നജീബായി നടൻ പൃഥ്വിരാജ് എത്തുമ്പോൾ ഇന്ത്യൻ സിനിമയിലെതന്നെ ദൃശ്യവിസ്മയമാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

പൃഥ്വിരാജിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ഈ മാസം 28 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. നേരത്തെ റീലീസ് ഏപ്രിലിൽ നിശ്ചയിച്ചിരുന്നെങ്കിലും നിരവധി റിലീസുകൾ ഉള്ളതിനാലും നായകൻ പൃഥ്വിരാജിന്റെ തിരക്കുകളും കാരണം മാറ്റുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ