ENTERTAINMENT

ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ്

2022 ഏപ്രില്‍ 14നാണ് ഇരുവരും വിവാഹിതരായത്

വെബ് ഡെസ്ക്

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മുംബൈയിലെ റിലയൻസ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് ആലിയയ്ക്ക് കുഞ്ഞ് പിറന്നത്. അഞ്ച് വർഷം നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍.

ജൂണിലാണ് ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ആലിയ തന്നെ പുറത്തുവിടുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച 'ബ്രഹ്മാസ്ത്ര'യുടെ പ്രൊമോഷന് ആലിയ നിറവയറിലെത്തിയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ബഹുഭാഷകളിലെത്തിയ അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'റോക്കി ഔർ റാണി കി പ്രേം കഹാനി'യിലാണ് ആലിയയുടെ ഇനി വരാനുള്ള ചിത്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ