ENTERTAINMENT

വെങ്കട്ട് പ്രഭു ചിത്രത്തിൽ വിജയ്‌യുടെ മകളായി പുതുമുഖ താരം; സോഷ്യൽ മീഡിയയിൽ ട്രെൻഡ്

വിജയ്‌യും വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് GOAT

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിൽ' വിജയ്‌യുടെ മകളായി പുതുമുഖ താരം എത്തുന്നു. പ്രശസ്ത ഛായാഗ്രാഹകൻ മണികണ്ഠന്റെ മകൾ അഭ്യൂക്തയാണ് വിജയ്‌യുടെ മകളായി എത്തുന്നതെന്നാണ് റിപ്പോർട്ട്

വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ അഭ്യൂക്ത മകളായി എത്തുമെന്ന് ഇന്ത്യ ഗ്ലിറ്റ്‌സ് ആണ് റിപ്പോർട്ട് ചെയ്തത്. ചിത്രത്തിൽ മകൾ അഭിനയിച്ചതായി അഭ്യുക്തയുടെ അമ്മ പ്രിയ മണികണ്ഠൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തു.

മകൾക്ക് സിനിമയിൽ താൽപര്യമുണ്ട്. എന്നാൽ ആദ്യം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങൾ നിർദ്ദേശിച്ചതെന്നും നിലവിൽ അഭ്യുക്ത ഭരതനാട്യ നർത്തകിയും മോഡലുമാണെന്നും അമ്മ പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകൻ വെങ്കട്ട് പ്രഭുവും നിർമാതാവ് അർച്ചന കൽപാത്തിയും തന്റെയും മണികണ്ഠന്റെയും അടുത്ത സുഹൃത്തുക്കളായതിനാൽ അഭിനയ ജീവിതം ആരംഭിക്കാൻ അഭ്യുക്തയ്ക്ക് ഏറ്റവും നല്ല അവസരമാണിതെന്ന് കരുതിയതായും പ്രിയ മണികണ്ഠൻ പറഞ്ഞു.

അന്യൻ, ഓം ശാന്തി ഓം, രാവൺ, ബ്രഹ്മാസ്ത്ര തുടങ്ങി നിരവധി പ്രമുഖ സിനിമകളുടെ ഛായാഗ്രാഹകൻ ആയിരുന്നു മണികണ്ഠൻ. വിജയ്‌യും വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് GOAT . പ്രഭുദേവ , ജയറാം, മീനാക്ഷി ചൗധരി , യോഗി ബാബു, മൈക്ക് മോഹൻ തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ക്യാപ്റ്റൻ മില്ലർ ഫെയിം സിദ്ധാർത്ഥ നുനിയാണ് ചിത്രത്തിന്റെ ക്യാമറ. വെങ്കട്ട് രാജൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ