ENTERTAINMENT

സമാപന വേദിയിൽ കേട്ടത് കൂവലല്ല, അപശബ്ദം; പരാതിയില്ലെന്ന് രഞ്ജിത്ത്

വെബ് ഡെസ്ക്

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന വേദിയിൽ രഞ്ജിത്തിനെതിരെയുണ്ടായ കൂവലിന് മറുപടി പറഞ്ഞ് അക്കാദമി ചെയർമാൻ . ഇന്നലെ നൂലിൽ കെട്ടി ഇറക്കി വന്ന ആൾ അല്ല, വർഷങ്ങൾക്ക് മുൻപ് ഡെലിഗേറ്റായി പങ്കെടുത്തും സിനിമയുടെ ഭാഗമായും നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത അനുഭവ സമ്പത്തുമായാണ് ഇവിടെ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും വലിയ കാര്യമായി കാണുന്നില്ല . കൂവലല്ല, ചില അപശബ്ദം മാത്രമെന്നും രഞ്ജിത്ത് പ്രതികരിച്ചു

ശ്യാമപ്രസാദിന്റെ 'ഇലക്ട്ര' ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചപ്പോൾ കൈരളി തിയറ്ററിന്റെ വാതിൽ തകർത്ത് വരെ ആളുകൾ കാണാൻ കയറി. എന്നാൽ, സിനിമ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ അധികം ആരും ഉണ്ടായിരുന്നില്ല. ആ ഓർമ്മിലാണ് നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ വന്നാൽ എത്ര പേര് കാണാൻ ഉണ്ടാകുമെന്ന് സമാപന സമ്മേളന വേദിയിൽ ചോദിച്ചതെന്നും രഞ്ജിത്ത് വിശദീകരിക്കുന്നു

നൻപകൽ നേരത്ത് മയക്കത്തിന് റിസർവേഷൻ ചെയ്ത കുറച്ചുപേർക്ക് ആദ്യദിനം ചിത്രം കാണാൻ സാധിച്ചില്ല. അത് ശ്രദ്ധയിൽപ്പെട്ട അക്കാദമി അവരോട് രജിസ്ട്രേഷൻ നമ്പർ ചോദിച്ചിരുന്നു. രണ്ടാംദിവസം അവർക്ക് മുൻഗണന നൽകാനായിരുന്നു തീരുമാനം. ബഹളമുണ്ടാക്കാനും പ്രതിഷേധിക്കാനും നിരവധി പേരുണ്ടായിരുന്നെങ്കിലും അടുത്ത ദിവസം അവരിൽ നിന്ന് സിനിമ കാണാനെത്തിയത് 12 പേരാണ്. ചുരുക്കത്തിൽ സിനിമ കാണുക ആയിരുന്നില്ല ബഹളമുണ്ടാക്കുകയായിരുന്നു പലരുടേയും ഉദ്ദേശ്യമെന്നും രഞ്ജിത്ത് പറഞ്ഞു

പക്ഷേ അവരോടും അക്കാദമിക്ക് ദേഷ്യമോ പരിഭവമോ ഇല്ല . അക്കാദമിയുടെ പരാതിയിലല്ല പോലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയതതെന്നും രഞ്ജിത്ത് ആവർത്തിച്ചു . ഇത്രയും ജനങ്ങൾ പങ്കെടുത്ത മേളയിൽ പോലീസ് ഇടപെടൽ സ്വാഭാവികമാണ്. പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും ബഹളം തുടർന്നവരെയാണ് പോലീസ് കൂട്ടിക്കൊണ്ടുപോയതെന്നും അക്കാദമി ചെയർമാൻ പറയുന്നു. നൻ പകൽ നേരത്ത് മയക്കം തിയറ്ററിൽ വരുമ്പോൾ കാണാവുന്നതേ ഉള്ളുവെന്നും രഞ്ജിത്ത് വ്യക്തമാക്കി.

അക്കാദമിയുടെ ആളുകൾ മാത്രമല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഈ മേളയെ നന്നായി സ്വീകരിച്ചിട്ടുണ്ട്. മേള വിജയകരമായിരുന്നെന്ന് തന്നെയാണ് അക്കാദമിയുടെ വിലയിരുത്തൽ. മേളയിൽ പങ്കെടുത്ത ബേലാ താർ അടക്കമുള്ള പ്രശസ്തർ മേളയെ പ്രകീർത്തിച്ചത് ഇതിന് തെളിവാണെന്നും രഞ്ജിത്ത് പറഞ്ഞു

എഡിജിപി സ്ഥാനത്ത് നിന്ന് അജിത്കുമാര്‍ തെറിക്കുമോ? തീരുമാനം ഇന്നറിയാം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11ന്

യജമാനദമ്പതികളെ തേടി വളർത്തുപൂച്ച താണ്ടിയത് 1300 കിലോമീറ്റർ; താരമായി റെയ്ൻ ബു

ചീറിപ്പാഞ്ഞ് പെൺപുലികൾ

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി