ENTERTAINMENT

കേഡികളെയും റൗഡികളെയും തിരഞ്ഞ് എസ് ഐ ബിജു പൗലോസ് വീണ്ടും; ആക്ഷൻ ഹീറോ ബിജു 2

കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്

വെബ് ഡെസ്ക്

എബ്രിഡ് ഷൈൻ- നിവിൻ പോളി കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാ​ഗം വരുന്നു. ആക്ഷൻ ഹീറോ ബിജു 2 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിച്ചതായി നിവിൻ പോളി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കാസ്റ്റിങ് കോളിന്റെ പോസ്റ്റർ പങ്കുവച്ചായിരുന്ന നിവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. "ബിജു തിരിച്ചെത്തി, കൂടുതൽ അപ്ഡേറ്റുകൾ ഉടൻ" എന്ന കുറിപ്പോടെയായിരുന്നു നിവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.

"വെള്ളി വെളിച്ചത്തിൽ വരാതെ ഒളിച്ചുകഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവർ ചിത്രങ്ങൾ സഹിതം ബന്ധപ്പെടുക" എന്നതാണ് പോസ്റ്ററിന്റെ ഉള്ളടക്കം. 20നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകളെയും 20നും 55നുമിടയിൽ പ്രായമുള്ള പുരുഷന്മാരെയുമാണ് തിരയുന്നത്. സ്ത്രീകൾ ahb2castingfemale@gmail.com എന്ന മെയിൽ ഐഡിയിലും പുരുഷന്മാർ ahb2castingmale@gmail.com എന്ന മെയിൽ ഐഡിയിലുമാണ് വിവരങ്ങൾ പങ്കുവയ്ക്കേണ്ടത്.

വ്യത്യസ്ത മേക്കിങ് കൊണ്ടും താരങ്ങളുടെ സ്വാഭാവിക അഭിനയം കൊണ്ടുമാണ് 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു വൻ വിജയമായി മാറിയത്. ഒരു പോലീസുകാരന്റെ ദൈനംദിന ജീവിതമാണ് കഥ. എസ് ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്. കാര്യ​ഗൗരവമുള്ള വിഷയങ്ങൾ നർമത്തിലൂടെ അവതരിപ്പിച്ചപ്പോൾ ചിത്രത്തിന് ഏറെ പ്രേക്ഷക പിന്തുണ ലഭിച്ചു. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ