ENTERTAINMENT

ജര്‍മനി, ഡെന്‍മാര്‍ക്ക്, നോര്‍വെ; യൂറോപിലൂടെ അജിത്തിന്റെ ബൈക്ക് യാത്ര

അജിത്തിൻ്റെ ബൈക്ക് യാത്രയ്ക്കിടയിലെ ദൃശ്യങ്ങള്‍ പങ്കുവച്ച് ശാലിനി

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴ് സൂപ്പര്‍താരം അജിത്ത് യൂറോപ്യന്‍ പര്യടനത്തിന്റെ തിരക്കിലാണ്. റൈഡര്‍ കൂടിയായ സൂപ്പര്‍താരം ഷൂട്ടിങ് ഇടവേളകളിലെ തന്റെ യാത്രകളുടെ ഭാഗമാണ് ഇപ്പോഴത്തെ യൂറോപ്യന്‍ ടൂര്‍. ഭാര്യയുമായ ശാലിനിയാണ് അജിത്തിന്റെ യാത്രയ്ക്കിടയിലെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ജര്‍മനി, ഡെന്‍മാര്‍ക്ക്, നോര്‍വെ, അങ്ങനെ കുറെ...' എന്ന അടിക്കുറിപ്പോട് കൂടിയാണ് ശാലിനി അജിത്തിന്റെ ബൈക്ക് യാത്രയ്ക്കിടയിലെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകളുടെ കുത്തൊഴുക്കും ആരംഭിച്ചു.

ജീവിതവും കരിയറും പാഷനും മുമ്പോട്ട് കൊണ്ട് പോകാന്‍ അദ്ദേഹത്തിന് നന്നായി അറിയാമെന്നും അജിത്ത് ഒരു നടനാണെന്നുള്ള കാര്യം മറന്ന് റൈഡറായി ജീവിക്കുകയാണെന്നും ആരാധകര്‍ പറയുന്നു. താരദമ്പതികള്‍ പരസ്പരം നല്‍കുന്ന പിന്തുണയും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം മാധ്യമങ്ങളില്‍ നിന്നും പൊതു വേദികളില്‍ നിന്നും പൂര്‍ണായി വിട്ട് നിന്നിരുന്നു. അജിത്ത് കുമാറും സാമൂഹ്യ മാധ്യമങ്ങളില്‍ ഇല്ല.

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയര്‍ച്ചിയാണ് അജിത്തിന്റെ പുതിയ ചിത്രം. യൂറോപ് ബൈക്ക് പര്യടനത്തിന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലൈക്കാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്