ENTERTAINMENT

'നടനല്ല ! ഗായകൻ അജു വർഗീസ്'; 'ഗുരുവായൂർ അമ്പലനടയിൽ' കെ ഫോർ കൃഷ്ണ ഗാനം പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടനായും നിർമാതാവായും തിളങ്ങിയ അജു വർഗീസ് ഇനി ഗായകനും. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ നായകന്മാരാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിനുവേണ്ടിയാണ് അജു വർഗീസ് ഗായകനായെത്തുന്നത്.

ചിത്രത്തിൽ തന്റെ തന്നെ കഥാപാത്രത്തിനുവേണ്ടിയാണ് അജുവർഗീസ് പാടിയിരിക്കുന്നത്.കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ അജു ഒരു ട്രോളിലൂടെ പുറത്തുവിട്ടിരുന്നു.

കെ ഫോർ കൃഷ്ണ എന്ന് പേരിട്ടിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. അങ്കിത് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം മേയ് 16 ന് തീയേറ്ററുകളിലെത്തും.

ബേസിലിനും പൃഥ്വിരാജിനും അജുവർഗീസിനും പുറമെ അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. ബൈജു തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം.തെങ്കാശിപ്പട്ടണ'വും ഗോഡ്ഫാദറും പോലൊരു വലുപ്പമുളള കോമഡി സിനിമയാണ് വിപിൻ ദാസിന്റെ 'ഗുരുവായൂർ അമ്പല നടയിൽ' എന്ന് ബേസിൽ ജോസഫ് നേരത്തെ ദ ഫോർത്തിനോട് പറഞ്ഞിരുന്നു. പാട്ടും ഡാൻസും റൊമാൻസും തമാശയും എല്ലാം ചേർന്ന തീയേറ്ററിൽ ആസ്വദിക്കാനാവുന്ന കൊമേഴ്സ്യൽ ഫെസ്റ്റിവൽ കോമഡി എന്റർടെയ്നറായിരിക്കും ചിത്രമെന്നും ബേസിൽ പറഞ്ഞിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും