ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമ നിര്‍മ്മിക്കുന്ന രാജ്യമായിട്ടും ഇന്ത്യയിൽ വേണ്ടത്ര പരിശീലന കേന്ദ്രങ്ങള്‍ ഇല്ലെന്ന് കമൽഹാസൻ. സിനിമാ താരങ്ങൾക്കും പരിശീലനം ആവശ്യമാണ്. മറ്റെല്ലാ മേഖലയിലും പരിശീലനം ലഭ്യമാക്കാറുണ്ടെങ്കിലും സിനിമയിൽ അത് സംഭവിക്കുന്നില്ലെന്നും കമൽ ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് പഠിക്കാന്‍ ഇവിടെ ഒരുപാട് സ്ഥലങ്ങളുണ്ട്. പക്ഷെ സിനിമയുടെ കാര്യത്തില്‍ ആ അഭിപ്രായമില്ലെന്നും കമൽഹാസൻ പറഞ്ഞു.
താൻ ഒരു സിനിമാ പ്രേമിയാണ് , തനിക്ക് കാണാൻ ആഗ്രഹം തോന്നുന്ന സിനിമകളാണ് ചെയ്യുന്നത്. അഭിനയിക്കാൻ സാധിക്കാത്ത സിനിമകൾ നിർമ്മിക്കും. അങ്ങനെ ആ ചിത്രങ്ങളുടെ ഭാഗമാകും. അതുതന്നെയാണ് ഇത്രയും കാലം പ്രേക്ഷകർക്ക് ഇടയിൽ നിലനിർത്തിയതെന്നാണ് വിശ്വസിക്കുന്നതെന്നും കമൽഹാസൻ പറഞ്ഞു
ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവ് സിനിമാ മേഖലയ്ക്ക് കൂടുതൽ കരുത്താകുന്നുണ്ടെന്നും കമൽഹാസൻ പറയുന്നു. ഇന്ത്യൻ പ്രേക്ഷകർക്ക് അന്താരാഷ്ട്ര സിനിമകളിലേക്കുള്ള പാതയാണ് ഒടിടി തുറന്നിട്ടത്. അത്തരം സിനിമകൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. എല്ലാവർക്കും മുൻപ്, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞിരുന്നതായും എന്നാൽ അന്ന് ആരും കാര്യമാക്കിയില്ലെന്നും കമൽഹാസൻ വ്യക്തമാക്കി
എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' ആണ് കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം. രാകുല്‍ പ്രീത് സിംഗ്, കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെഡ് ജൈന്റ് മൂവീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.