ENTERTAINMENT

നടന്‍ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി

വിവാഹം തിരുനെൽ വേലിയിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടന്‍ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നടനും നിര്‍മാതാവുമായ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. കുറച്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.

വിവാഹ സല്‍ക്കാരം പിന്നീട് ചെന്നൈയില്‍ നടക്കും. സമൂഹമാധ്യമത്തിലൂടെ ഒട്ടേറെ താരങ്ങളും ഇരുവര്‍ക്കും ആശംസകളറിയിച്ചു. ബ്ലൂസ്റ്റാര്‍ എന്ന സിനിമയില്‍ അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും ഒരുമിച്ചഭിനയിച്ചിരുന്നു. പോർ തൊഴിലാണ് അശോക് സെൽവന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ. ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു

പരമ്പരാഗത വേഷമാണ് ഇരുവരും ധരിച്ചിരുന്നത്. നന്‍പകല്‍ മയക്കം എന്നീ സിനിമയിലുള്‍പ്പെടെ അഭിനയിച്ച രമ്യ പാണ്ഡ്യന്‍ കീര്‍ത്തി പാണ്ഡ്യന്റെ ബന്ധുവാണ്. രമ്യ പാണ്ഡ്യനും വിവാഹത്തില്‍ പങ്കെടുക്കുകയും ആശംസകളറിയിക്കുകയും ചെയ്തിരുന്നു.

സൂതു കവ്വും എന്ന ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. പിസ്സ 2, തേഗിഡി, സവാലേ സമാലി, മന്മഥ ലീലൈ, ഹോസ്റ്റല്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും അശോക് സെല്‍വന്‍ അഭിനയിച്ചിട്ടുണ്ട്.

തുമ്പ, അന്‍ബിര്‍ക്കിനിയല്‍ തുടങ്ങിയ ചിത്രങ്ങളിലാണ് കീര്‍ത്തി പാണ്ഡ്യന്‍ അഭിനയിച്ചിട്ടുള്ളത്. മലയാളത്തില്‍ അന്ന ബെന്‍ നായികയായ ഹെലന്‍ സിനിമയുടെ തമിഴ് റീമേക്കാണ് തുമ്പ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ