മഹാഭാരത് എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രശസ്തനായ നടന്‍ ഗുഫി പെയിന്റല്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. ബി ആര്‍ ചോപ്രയുടെ മഹാഭാരത് എന്ന ടിവി ഷോയില്‍ ശകുനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം പ്രശസ്തനായത്. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാവിലെ മുബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെയും രക്തസമ്മര്‍ദത്തേയും തുടര്‍ന്ന് കുറച്ച് നാളായി ആരോഗ്യം മോശമായിരുന്നു
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെയും രക്തസമ്മര്‍ദ്ദത്തെയും തുടര്‍ന്ന് കുറച്ചുനാളായി ആരോഗ്യം മോശമായിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നവെന്ന് ബന്ധുക്കൾ അറിയിച്ചു.
1944 ഒക്ടോബര്‍ നാലിന് പഞ്ചാബിലായിരുന്നു ഗുഫി പെയിന്റല്‍ ജനിച്ചത്
1944 ഒക്ടോബര്‍ നാലിന് പഞ്ചാബിലായിരുന്നു ഗുഫി പെയിന്റല്‍ ജനിച്ചത്. ടെലിവിഷനിലും സിനിമയിലും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു ഗുഫി. 1975ല്‍ പുറത്തിറങ്ങിയ റഫൂ ചക്കര്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1986ല്‍ ദൂരദര്‍ശന്റെ ബഹാദൂര്‍ ഷാ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടാണ് ബി ആര്‍ ചോപ്ര നിര്‍മിച്ച മഹാഭാരതത്തില്‍ ശകുനിയായി വേഷമിടുന്നത്.