ENTERTAINMENT

അമ്മയിൽ അംഗത്വമില്ലാതെ തന്നെ അഭിനയിക്കും; സിനിമാ സംഘടനകളെ വെല്ലുവിളിച്ച് ഹരീഷ് പേരടി

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമാ സംഘടനകളെ വെല്ലുവിളിച്ച് നടൻ ഹരീഷ് പേരടി. അമ്മയിൽ അംഗത്വമില്ലാതെ തന്നെ സിനിമയിൽ അഭിനയിക്കുമെന്നും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിൽ പ്രവൃത്തിക്കുമെന്നും ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. സിനിമയോട് മാത്രമാണ് സ്നേഹമെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം സംഘടനയിൽ അംഗത്വമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ ബാധകമല്ലെന്ന ധ്വനി ഭരണഘടന വിരുദ്ധമാണെന്നും ഹരീഷ് പേരടി പറഞ്ഞു. അമ്മയിലെ രജിസ്ട്രേഷൻ നമ്പർ ഉള്ളവരുമായി മാത്രം കരാർ ഒപ്പിട്ടാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിലുണ്ടായ ധാരണ. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന സംഘടനയോട് പ്രസ്താവനയോട് 101ശതമാനവും യോജിക്കുന്നു. എന്നാൽ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ട്. അത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണെന്നും നടൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്തും ചെയ്യാം. എന്നാൽ അംഗത്വം ഇല്ലാത്ത കലാകാരന്മാരുടെ തലയ്ക്ക് മുകളിൽ സംഘടനാ വാളുണ്ടെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും നടൻ കുറ്റപ്പെടുത്തി. അമ്മ സംഘടനയിൽ നിന്ന് രാജിവച്ച താൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടെ വാലിബനിലാണ് ഹരീഷ് ഇപ്പോൾ അഭിനയിക്കുന്നത്. താരസംഘടനയായ അമ്മയിൽ നിന്ന് ഹരീഷ് പേരാടി നേരത്തെ തന്നെ രാജിവച്ചിട്ടുണ്ടായിരുന്നു. അമ്മയിലെ രജിസ്ട്രേഷൻ നമ്പർ ഉള്ളവരുമായി മാത്രം സിനിമ കരാറിൽ ഒപ്പ് വച്ചാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിലെ തീരുമാനം. തുടർന്ന് സെറ്റിൽ മോശമായി പെരുമാറിയതിന്റെ പേരിൽ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനുമെതിരെ വിലക്കേർപ്പെടുത്തിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും