ENTERTAINMENT

മൻസൂർ അലിഖാൻ 4 ലക്ഷം വാങ്ങിയിരുന്ന കാലത്ത് വിജയ്ക്ക് ലഭിച്ചത് 2 ലക്ഷം; കാൽ നൂറ്റാണ്ടിനിപ്പുറം പ്രതിഫലം 150 കോടി

ഒക്ടോബർ19നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസിനെത്തുക.

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമ മികച്ചതോ, മോശമോ, റിവ്യൂ എന്തുതന്നെയായാലും നിർമാതാവിനും വിതരണക്കാർക്കും നഷ്ടമുണ്ടാകില്ല, കഴിഞ്ഞ കുറച്ച് നാളുകളായി വിജയ് സിനിമകൾക്കുള്ള മിനിമം ഗ്യാരണ്ടിയും ഇതാണ്. ഇതുതന്നെയാണ് ഓരോ സിനിമകൾക്ക് ശേഷവും വിജയ് യുടെ താരമൂല്യം ഉയരുന്നതിന് കാരണവും. എന്നാൽ കരിയറിന്റെ തുടക്ക കാലത്ത് വിജയ്ക്ക് ലഭിച്ചിരുന്നത് വെറും 2 ലക്ഷം രൂപയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു നടൻ മൻസൂർ അലിഖാൻ

'വിജയ് കരിയർ തുടങ്ങുന്ന കാലത്ത് തനിക്ക് 4 ലക്ഷം രൂപ പ്രതിഫലം കിട്ടുമ്പോൾ ദളപതിക്ക് ലഭിച്ചിരുന്നത് 2 ലക്ഷം രൂപയായിരുന്നുവെന്നാണ് മൻസൂർ അലി ഖാന്റെ വെളിപ്പെടുത്തൽ. കഠിന പ്രയത്നത്തിന്റേയും ആത്മസമർപ്പണത്തിന്റേയും ഫലമായാണ് വിജയ്ക്ക് ഇന്ന് ലഭിക്കുന്ന സ്റ്റാർഡം. വിജയ്ക്ക് സിനിമയാണ് എല്ലാമെന്നാണ് ഇതിന് കാരണമായി മൻസൂർ അലി ഖാൻ കണ്ടെത്തുന്ന കാരണം

'ലിയോയിൽ വിജയ് ഒരു നൃത്തച്ചുവടിന് മാത്രം 40 ടേക്കുകൾ വരെ പോയിട്ടുണ്ട്. താനായിരുന്നുവെങ്കിൽ 2 തവണ മാത്രമേ അത് ചെയ്യൂ, ഒരു സിം​ഗിൾ ഷോട്ടിന് വേണ്ടി പോലും ഏറെ സമയം ചെലവിടുന്ന വ്യക്തിയാണ് വിജയ് എന്നും സിനിമയ്ക്ക് വേണ്ടി ഏതറ്റം വരെ കഷ്ടപ്പെടാനും ദളപതി തയാറാണെന്നും' മൻസൂർ അലിഖാൻ പ്രതികരിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിജയ് - മൻസൂർ അലിഖാൻ കൂട്ടുകെട്ട് ലിയോയിൽ ഒരുമിച്ചെത്തുന്നത്. വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ഇരുവരും ഒരുമിക്കുമ്പോൾ 150 കോടിയിലേറെ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ തന്നെ സൂപ്പർതാര പദവിയിലാണ് വിജയ്. അവസാനം റിലീസിനെത്തിയ വാരിസിൽ 125 കോടിയായിരുന്നു വിജയ് യുടെ പ്രതിഫലം. വരാനിരിക്കുന്ന ലിയോയിലാകട്ടെ 150 കോടിയും.

1992 ൽ എസ് എ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നാളെയാ തീർപ്പ് എന്ന ചിത്രമാണ് വിജയ്ക്കൊപ്പമുള്ള മൻസൂർ അലി ഖാന്റെ ആദ്യ ചിത്രം. ചന്ദ്രശേഖറിന്റെ തന്നെ 1993ൽ പുറത്തിറങ്ങിയ ശെന്തൂരപാണ്ടിയിലും 95ൽ പുറത്തിറങ്ങിയ ദേവയിലും 96ൽ പുറത്തിറങ്ങിയ മാൻബുമി​ഗു മാനവനിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കെ എസ് രവികുമാറിന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ മിൻസാര കണ്ണയാണ് ഇരുവരും ഒരുമിച്ചെത്തിയ അവസാന ചിത്രം

2 ലക്ഷത്തിൽ നിന്ന് 150 കോടിയിലേക്ക് വളർന്ന വിജയ് യുടെ കരിയർ ഗ്രാഫിനെ കുറിച്ചും താരമൂല്യത്തെ കുറിച്ചുമുള്ള ചർച്ചയ്ക്കാണ് മൻസൂർ അലി ഖാന്റെ തുറന്നു പറച്ചിൽ തുടക്കമിടുന്നത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ