ENTERTAINMENT

''മനസില്‍ പതിഞ്ഞ നിമിഷം, ഒരിക്കലും മായില്ല''; മോദിക്കും മാക്രോണിനുമൊപ്പമുള്ള സെല്‍ഫിയുമായി നടന്‍ മാധവന്‍

ബാസ്റ്റില്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി ലൂവ്രെ മ്യൂസിയത്തില്‍ നടന്ന അത്താഴ വിരുന്നിലാണ് മാധവന്‍ പങ്കെടുത്തത്

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത് ചലച്ചിത്ര താരം മാധവന്‍. ബാസ്റ്റില്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി ലൂവ്രെ മ്യൂസിയത്തില്‍ നടന്ന അത്താഴ വിരുന്നിലാണ് മാധവന്‍ പങ്കെടുത്തത്. നേതാക്കള്‍ക്കൊപ്പമുള്ള വിരുന്നിന്റെ ചിത്രങ്ങള്‍ മാധവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

മനസില്‍ പതിഞ്ഞ നിമിഷമാണെന്നും ഒരിക്കലും മറക്കാനാകില്ലെന്നും വ്യക്തമക്കുന്നതായിരുന്നു മാധവന്റെ വാക്കുകള്‍.

ഇന്ത്യ ഫ്രാന്‍സ് ബന്ധത്തിനും, ജനങ്ങള്‍ക്ക് ഉചിതമായത് ചെയ്യാനുള്ള അഭിനിവേശവും 2023 ലെ ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ പ്രകടമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ലൂവ്രില്‍ ഫ്രഞ്ച് പ്രസിഡന്റ് ഒരുക്കിയ അത്താഴ വിരുന്നില്‍ ഇരുവരും തങ്ങളുടെ രാജ്യങ്ങളുടെ ഭാവിയെ കുറിച്ചുള്ള കാഴ്ച്ചപ്പാട് ആവേശത്തോടെ വിവരിക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നി. ശുഭാപ്തി വിശ്വാസവും പരസ്പര ബഹുമാനവും നിറഞ്ഞായിരുന്നു ആ അന്തരീക്ഷം. അവരുടെ കാഴ്ച്ചപ്പാടുകള്‍ നമ്മുക്ക് ഗുണം ചെയ്യട്ടെയെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു. എന്നാണ് മാധവന്റെ കുറിപ്പിന്റെ ഉള്ളടക്കം.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ഒരു സെല്‍ഫി എടുക്കാനൊരുങ്ങുന്നു, പ്രധാനമന്ത്രി അതിന്റെ ഭാഗമാകാന്‍ എഴുന്നേറ്റു നിന്നു. ആ ചിത്രത്തിന്റെ പ്രത്യേകത എന്റെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും. ഫ്രാന്‍സും ഇന്ത്യയും എന്നേക്കും ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കട്ടെ. നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവച്ച നരേന്ദ്ര മോദിക്കൊപ്പമുള്ള വീഡിയോയിലും മാധവനെ കാണാമായിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്