ENTERTAINMENT

ജീവൻ വേണമെങ്കിൽ അഞ്ചുകോടി നൽകണം, സൽമാൻ ഖാന് വീണ്ടും വധഭീഷണി

അടുത്ത ദിവസങ്ങളിലായി സല്‍മാൻ ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണെന്ന വിശേഷണത്തോടെയാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്ക് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സന്ദേശം എത്തിയത്. സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നതെന്നും വർലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും പൊലീസ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭീഷണി സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ;

‘‘ഇത് ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് ജീവൻ നഷ്ടമാകേണ്ടെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. ഇല്ലാത്ത പക്ഷം ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ - സന്ദേശം അയച്ച നമ്പർ പോലീസിന് ലഭിച്ചതായാണ് വിവരം.

അടുത്ത ദിവസങ്ങളിലായി സല്‍മാൻ ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്. രണ്ടുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്‍ 30നും സമാനമായ വധഭീഷണി സന്ദേശം എത്തിയിരുന്നു.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം