ENTERTAINMENT

'റഫായ്ക്കുള്ള പിന്തുണയ്ക്ക് വരാൻ പോകുന്ന കമന്റാണത്'; 'സുഡാപി ഫ്രം ഇന്ത്യ' പോസ്റ്റിനെ കുറിച്ച് ഷെയ്ൻ നിഗം

നിങ്ങള് ഇതാണല്ലോ പറയാൻ പോകുന്നത് എന്നാൽ ഞാൻ ഇത് തന്നെയാണ് എന്ന മൈൻഡിലാണ് സുഡാപ്പി ഫ്രം ഇന്ത്യ എന്ന കമന്റ് ഇട്ടതെന്നും ഷെയ്ൻ

വെബ് ഡെസ്ക്

മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. സമൂഹമാധ്യമങ്ങളിലും മറ്റും തന്റെ നിലപാടുകൾ തുറന്നുപറയാൻ മടിക്കാത്ത താരം കൂടിയാണ് ഷെയ്ൻ. കഴിഞ്ഞ ദിവസമാണ് തലയിൽ കാഫിയ ധരിച്ച് സുഡാപ്പി ഫ്രം ഇന്ത്യ എന്ന അടികുറിപ്പോടെ ഷെയ്ൻ തന്റെ ചിത്രം പങ്കുവെച്ചത്.

എല്ലാ കണ്ണുകളും റഫായിലേക്ക് എന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടായിരുന്നു ഷെയ്ൻ തന്റെ പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെ ഷെയ്‌നെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിന് പിന്നിലെ ഉദ്ദേശം വിശദീകരിച്ചിരിക്കുകയാണ് ഷെയ്ൻ നിഗം.

റഫായ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റിട്ടപ്പോൾ അവിടെ വരാൻ പോകുന്ന കമന്റ് ആണ് താൻ പോസ്റ്റ് ഇട്ടതെന്നാണ് ഷെയ്ൻ പറഞ്ഞത്. താനൊരു പോസ്റ്റ് ഇട്ടപ്പോൾ ഇൻസ്റ്റഗ്രാമിൽ മെസേജിൽ വരുന്ന പോസ്റ്റുകളിൽ കൂടുതലും ഇതാണ്. നിങ്ങള് ഇതാണല്ലോ പറയാൻ പോകുന്നത് എന്നാൽ ഞാൻ ഇത് തന്നെയാണ് എന്ന മൈൻഡിലാണ് സുഡാപ്പി ഫ്രം ഇന്ത്യ എന്ന കമന്റ് ഇട്ടതെന്നും ഷെയ്ൻ പറഞ്ഞു. ദുബായിൽ തന്റെ പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ട് എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം എത്തിയതായിരുന്നു ഷെയ്ൻ.

സാമൂഹിക മാധ്യമങ്ങളിൽ വിവിധ വിഷയങ്ങളിൽ നിലപാട് പറയുന്നത് സമൂഹത്തിലെ വിഭജനങ്ങൾ കുറയണമെന്ന ആഗ്രഹത്തോടെയാണെന്നും ഷെയ്ൻ നിഗം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പോസ്റ്റുകൾ ഇടേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ പറയുന്നത് നിലപാട് തന്നെയാണ്. നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾ സിനിമയെ ബാധിക്കുമെന്ന് തോന്നുന്നില്ല. നല്ല സിനിമ ആളുകൾ കാണും. അല്ലെങ്കിൽ കാണില്ല. എല്ലാ മനുഷ്യരെയും ഒന്നായാണ് കാണുന്നത്. ആരോടും ഒരു വിദ്വേഷവുമില്ലെന്നും ഷെയ്ൻ പറഞ്ഞു.

ഉണ്ണിമുകുന്ദനുമായി ബന്ധപ്പെടുത്തിയുണ്ടായ വിവാദങ്ങളിൽ ഷെയ്ൻ നിഗം മാപ്പുപറയുകയും ചെയ്തു. തമാശയായി പറഞ്ഞ തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നതായും ഷെയ്ൻ നിഗം പറഞ്ഞു. ഷെയ്ൻ നിഗത്തിന്റെ സുഡാപ്പി ഫ്രം ഇന്ത്യ പോസ്റ്റ് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ നിരവധി പേർ വിളിച്ചിരുന്നെന്ന് നിർമാതാവ് സാന്ദ്ര തോമസും പറഞ്ഞു.

ജൂൺ ഏഴിനാണ് 'ലിറ്റിൽ ഹാർട്ട്' സിനിമ ഗൾഫ് മേഖലയിൽ റിലീസ് ചെയ്യുന്നത്. ജൂൺ 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം