ENTERTAINMENT

ചെന്നൈ രാജ്യാന്തര ചലച്ചിത്രമേള; മികച്ച നടനായി വടിവേലു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌ക്കാരം വടിവേലുവിന്. മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നനിലെ അഭിനയത്തിനാണ് വടിവേലുവിന് പുരസ്‌ക്കാരം ലഭിച്ചത്. സേലം ജില്ലയിലെ ഒരു മണ്ഡലത്തിൽ നിന്നുള്ള ദളിത് എംഎൽഎ മാമന്നൻ ആയിട്ടായിരുന്നു വടിവേലു ചിത്രത്തിൽ എത്തിയത്.

ഉദയനിധി സ്റ്റാലിനായിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പുരസ്‌ക്കാരം സംവിധായകൻ മാരിസെൽവരാജിന് വടിവേലു സമർപ്പിച്ചു. ഈ പുരസ്‌ക്കാരം തനിക്കുള്ളതിനേക്കാൾ മാരി സെൽവരാജിന്റേതാണെന്ന് വടിവേലു പറഞ്ഞു. സ്വന്തം വേദനയും പാവപ്പെട്ടവന്റെ വേദനയുമാണ് സംവിധായകൻ കാണിച്ചിരിക്കുന്നതെന്നും ചിത്രത്തിന് അവാർഡ് ലഭിച്ചതിൽ അഭിമാനിക്കുന്നെന്നും വടിവേലു പറഞ്ഞു.

'ഇത് എന്റെ അവാർഡല്ല, മാരി സെൽവരാജിന്റെതാണ്. ഉദയനിധിയുടെയും പ്രൊഡക്ഷൻ കമ്പനിയുടെയും അവാർഡാണിത്. ഇത് നിങ്ങൾ പ്രേക്ഷകരുടെ അവാർഡാണ് ' എന്നും വടിവേലു പറഞ്ഞു.

ഹാസ്യനടനായി പേരെടുത്ത വടിവേലുവിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷമായിരുന്നു മാമന്നനിലേത്. ജൂൺ 29 നാണ് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തത്. രണ്ടാം ആഴ്ച 50 കോടി ക്ലബിൽ കടന്നു. ഉദയനിധി സ്റ്റാലിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേട്ടമുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു മാമന്നൻ.

ഇടവേളയ്ക്ക് ശേഷം വടിവേലുവിന്റെ ശക്തമായ തിരിച്ചുവരവ്, മന്ത്രിപദത്തിലെത്തിയ ഉദയനിധി സ്റ്റാലിന്റെ അവസാന സിനിമ, ഫഹദിന്റെ വില്ലൻ വേഷം തുടങ്ങി നിരവധി പ്രത്യേകതകളുമായി എത്തിയ ചിത്രമാണ് മാമന്നൻ. ചിത്രത്തിന്റെ പ്രമേയവും അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിക്രമിന് ശേഷം ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

പരിയേറും പെരുമാൾ, കർണ്ണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയത് മാമന്നന്റെ രചനയും മാരി സെൽവരാജ് തന്നെയാണ് നിർവഹിച്ചത്. എ ആർ റഹ്‌മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?