ENTERTAINMENT

സംയുക്തയ്‌ക്കെതിരെ കൂടുതല്‍ താരങ്ങള്‍ ; ചിത്രങ്ങളെ ചെറുത് വലുത് എന്ന് വേര്‍തിരിക്കുന്നത് ശരിയല്ല

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബൂമറാങ് എന്ന സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്തതില്‍ സംയുക്തയ്‌ക്കെതിരെ വിമർശനവുമായി കൂടുതൽ താരങ്ങൾ രംഗത്ത്. അഭിനയിക്കുന്ന സിനിമ പ്രൊമോട്ട് ചെയ്യാൻ ഉത്തരവാദിത്വമുണ്ടെന്ന് അനിഖ സുരേന്ദ്രൻ പറഞ്ഞു. അത് ചെറിയ സിനിമയാണോ വലിയ സിനിമയാണോ എന്ന് നോക്കുന്നത് ശരിയല്ല, താൻ ഇതുവരെ അങ്ങനെ നോക്കിയിട്ടില്ലെന്നും അനിഖ പറയുന്നു. ഒരു സിനിമയ്ക്ക് വേണ്ടി എല്ലാവരും ചെയ്യുന്നത് ഒരേ അധ്വാനമാണ് എല്ലാവരുടെ അധ്വാനത്തിനും വിലകൽപ്പിക്കണമെന്നാണ് അഭിപ്രായമെന്നും അനിഖ വ്യക്തമാക്കി

മക്കളെ രണ്ടായി കാണാൻ പറ്റില്ലെന്നും എല്ലാവരും തരുന്നത് ക്യാരക്ടറും കാശുമാണെന്നായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം . . ലൊക്കേഷനിൽ ചായ ഇടുന്നവർ മുതൽ ഡയറക്ടർ വരെ ചെയുന്നത് ഒരേ അധ്വാനമാണ്. ഇവർ എല്ലാവരും ചേർന്നതാണ് സിനിമ. ഒരു സിനിമയെന്ന് പറഞ്ഞാൽ അങ്ങനെയാണ്. അല്ലാതെ ചെറിയ സിനിമ വലിയ സിനിമ എന്ന് വേർതിരിക്കുന്നത് ശരിയല്ലെന്നും മഞ്ജു പിള്ള പറഞ്ഞു

ബൂമറാങ് സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാനാകില്ലെന്ന സംയുക്തയുടെ നിലപാടിനെതിരെയായിരുന്നു താരങ്ങളുടെ വിമർശനം. ബിഗ് ബജറ്റ് ചിത്രങ്ങൾ ചെയ്യുന്നതിനാൽ ചെറിയ സിനിമയുടെ പ്രൊമോഷന് വരാനാകില്ലെന്ന് സംയുക്ത പറഞ്ഞതായി കഴിഞ്ഞ ദിവസം ബൂമറാങ്ങിന്റെ നിർമാതാവ് തന്നെയാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഷൈൻ ടോം ചാക്കോയും സംയുക്തയെ വിമർശിച്ചിരുന്നു. മേനോൻ ആയാലും നായരായാലും ക്രിസ്ത്യൻ ആയാലും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഇല്ലെങ്കിൽ എന്തുകാര്യം. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണമെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും