ENTERTAINMENT

കഴിഞ്ഞ ജന്മത്തിൽ ബുദ്ധസന്യാസി, 63ാം വയസിൽ ടിബറ്റിൽ വച്ച് മരിച്ചു, എല്ലാം ഓർമയിലുണ്ട്; മോഹൻലാൽ ആത്മീയ ഗുരുവാണെന്നും ലെന

എന്റർടെയ്ൻമെന്റ് ഡെസ്ക്

കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധസന്യാസിയായിരുന്നെന്ന് നടിയും എഴുത്തുകാരിയുമായ ലെന. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ജന്മത്തിൽ നടന്ന കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്നും ലെന പറഞ്ഞു.

ലെന എഴുതിയ 'ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ. പുനർജന്മത്തിനെ കുറിച്ചുള്ള ചോദ്യത്തിന് ഒരാൾക്ക് പല ജന്മങ്ങളുണ്ടെന്നും കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്നും പറയുകയായിരുന്നു. കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നു അറുപത്തിമൂന്നാം വയസ്സിൽ ടിബറ്റിൽ വെച്ചായിരുന്നു മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതെന്നും അവർ പറഞ്ഞു.

മോഹൻലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് താൻ കാണുന്നതെന്നും ലെന പറഞ്ഞു. തന്റെ ആത്മീയ യാത്രയിൽ തന്നെ സഹായിച്ചത് മോഹൻലാൽ ആണെന്നും ലെന പറഞ്ഞു. ഫിലിം ലൈനിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് മോഹൻലാലെന്നും ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ലെന പറഞ്ഞു.

2008ൽ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനിൽ ഞാൻ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹൻലാൽ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ ആവശ്യപ്പെട്ടെന്നും ലെന പറഞ്ഞു.

അന്ന് തന്നെ താൻ ആ പുസ്തകം വാങ്ങിയെന്നും പിന്നീട് രണ്ടര വർഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറിയെന്നും ലെന പറഞ്ഞു. മോഹൻലാലിന് തന്റെ പുസ്തകം കൈമാറാൻ സാധിച്ചെന്നും ലെന പറഞ്ഞു. തന്റെ ചോദ്യങ്ങൾക്കൊന്നുമുള്ള ഉത്തരം ലഭിക്കാതായതോടെയാണ് താൻ മന:ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ താൻ അതുവിട്ട് ആത്മീയത തെരഞ്ഞെടുത്തതെന്നും ലെന പറഞ്ഞു

ബിസിനസ്, കണക്ക്, സാമ്പത്തികശാസ്ത്രം ഒക്കെ തിരഞ്ഞെടുക്കുന്നവർക്ക് സൈക്കോളജിയും കലകളും ഒന്നും അത്ര താൽപര്യമുള്ള മേഖലകൾ ആയിരിക്കില്ല. മനസ് എന്താണ് എന്ന ചിന്തയിൽ നിന്നാണ് താൻ തുടങ്ങിയത്. സ്‌കൂൾ ക്ലാസുകളിൽ പഠിക്കുമ്പോഴേ സൈക്കോളജി പുസ്തകങ്ങൾ വായിക്കുന്നതിലേക്ക് മാറിയിരുന്നുവെന്നും ലെന പറഞ്ഞു.

ഈ പറയുന്ന കാര്യങ്ങൾ താൻ 20 കൊല്ലം മുമ്പ് പറഞ്ഞപ്പോൾ നേരെ സൈക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയെന്നും പിന്നീട് ഇഞ്ചക്ഷനെടുത്ത് ബോധം പോയെന്നും ലെന പറഞ്ഞു. താൻ ഇപ്പോൾ ഇതുപറയുമ്പോൾ ആളുകൾ അത് മനസിലാക്കുന്നു.

മുമ്പ് ഭർത്താവിനോടും സുഹൃത്തുക്കളോടുമെല്ലാം കൊടൈക്കനാലിൽ പോവുകയും അവിടെ വെച്ച് മാജിക് മഷ്‌റും കഴിച്ചെന്നും ലെന വെളിപ്പെടുത്തി.

പക്ഷെ 20 വർഷം മുമ്പ് വളരെ അപൂർവമായിരുന്നു. അലോപ്പതിക് സൈക്യാട്രിക് മെഡിസിനേക്കാൾ ഫലപ്രദമാണ് ഇതെന്ന് പഠനങ്ങളുണ്ട്. ഇത് പ്ലാന്റ് മെഡിസിനാണ്. ശ്രദ്ധാപൂർവം ഉപയോഗിക്കണം. സൈക്കൊഡലിക്‌സ് ആളുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. താനത് ഉപയോഗിക്കുന്ന സമയത്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. മഷ്‌റൂം കഴിച്ച് മെഡിറ്റേറ്റ് ചെയ്‌തെന്നും എന്താണ് ദൈവമെന്ന് സ്വയം ചോദിച്ചുവെന്നും ലെന ചോദ്യത്തിന് ഉത്തരമായി പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും