'പണ്ടൊക്കെ സെറ്റുകളിൽ ചെന്നാൽ വഴക്കിടാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളു. ഇന്റസ്ട്രിയിൽ നമുക്കൊരു സ്ഥാനവും അൽപമെങ്കിലും ബഹുമാനവും കിട്ടാൻ വേണ്ടി ആയിരുന്നു ആ ഫൈറ്റൊക്കെ. പല തിരിച്ചറിവുകളും ഉണ്ടായത് അത്തരം അനുഭവങ്ങളിലൂടെ ആയിരുന്നു. ഇന്നും അതിൽ വലിയ മാറ്റമുണ്ടായിട്ടില്ല. വൈറസിന്റെ സെറ്റിലാണ് ആദ്യമായി എനിക്കുമൊരു സ്ഥാനം കിട്ടുന്നതായി അനുഭവപ്പെട്ടത്. പുരുഷാധിപത്യ ഇടത്ത് തന്നെയാണ് നമ്മളിന്നും ജോലി ചെയ്യുന്നത്.
നമ്മുടെ ജോലി നമ്മൾ ആത്മാർത്ഥതയോടെ ചെയ്യുന്ന കാലത്തോളം പൂർണമായും മാറ്റിനിർത്താൻ ആർക്കും കഴിയില്ലരമ്യ നമ്പീശൻ
നിലപാടിൽ ഉറച്ചുനിന്നതുകൊണ്ട് അവസരം നഷ്ടമാകുന്ന സാഹചര്യം ആർക്കും വരാതിരിക്കട്ടെ. പക്ഷെ എന്റെ അനുഭവം പലർക്കും പ്രചോദനമായേക്കാം. എത്ര മാറ്റി നിർത്തപ്പെട്ടാലും നമ്മൾ അതിജീവിക്കും. നമ്മുടെ ജോലി നമ്മൾ ആത്മാർത്ഥതയോടെ ചെയ്യുന്ന കാലത്തോളം നമ്മളെ പൂർണമായും മാറ്റിനിർത്താൻ ആർക്കും കഴിയില്ല', രമ്യ നമ്പീശൻ
സ്ത്രീകളുടെ സിനിമ എന്ന് കേൾക്കുമ്പോഴേ വിധി എഴുതുന്ന രീതി ശരിയല്ലശ്രുതി ശരണ്യം
'ഞാനും എനിക്ക് ഇഷ്ടപ്പെടാത്ത അനേകം സിനിമകളെ വിമർശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ സിനിമയെ വിമർശിക്കരുതെന്ന് പറയുന്നതിൽ അർത്ഥമില്ല. കണ്ടു കഴിഞ്ഞ് വിമർശിക്കൂ എന്നാണ് പറയുന്നത്. സ്ത്രീകളുടെ സിനിമ എന്ന് കേൾക്കുമ്പോഴേ വിധി എഴുതുന്ന രീതിയോടാണ് വിയോചിപ്പ്', ശ്രുതി ശരണ്യം
'ബി 32 മുതൽ 44 വരെ' റിലീസിനൊരുങ്ങുമ്പോൾ രമ്യ നമ്പീശനും സംവിധായിക ശ്രുതി ശരണ്യവും ദ ഫോർത്തിനൊപ്പം. അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.