ENTERTAINMENT

ഹൻസൽ മേത്തയുടെ 'ഗാന്ധി'യിൽ ഗോപാലകൃഷ്ണ ഗോഖലെയായി ആദിനാഥ് കോത്താരി

നിതീഷ് തിവാരി സംവിധാനം ചെയുന്ന 'രാമായണ'ത്തിലും ആദിനാഥ് കോത്താരി പ്രധാനകഥാപാത്രമാവുന്നുണ്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഹൻസൽ മേത്ത സംവിധാനം ചെയ്യുന്ന 'ഗാന്ധി' വെബ്‌സീരിസിൽ ആദിനാഥ് കോത്താരി വേഷമിടുന്നു. 83, ക്രിമിനൽ ജസ്റ്റിസ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ താരമാണ് ആദിനാഥ് കോത്താരി. നിതീഷ് തിവാരി സംവിധാനം ചെയുന്ന രാമായണത്തിലും ആദിനാഥ് കോത്താരി പ്രധാനകഥാപാത്രമാവുന്നുണ്ട്.

പ്രതീക് ഗാന്ധി മഹാത്മാ ഗാന്ധിയായി വേഷമിടുന്ന വെബ് സീരിസിൽ ഗോപാല കൃഷ്ണ ഗോഖലെയുടെ വേഷമാണ് ആദിനാഥ് കോത്താരി ചെയ്യുന്നത്. ഹൻസൽ മെത്തയോടൊപ്പം ചേർന്ന് അഭിനയരംഗത്തു പ്രവർത്തിക്കാൻ കഴിയുന്നത് വളരെ സന്തോഷമുണ്ടാക്കുന്നുണ്ടെന്നും, അഭിനേതാക്കളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തുകൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതപ്പെടുത്താറുണ്ടെന്നും ടൈംസ് എന്റർടൈൻമെന്റിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽനിന്നു നിർമിക്കപ്പെട്ടിട്ടുള്ള വെബ്‌സീരിസുകളിൽ ഏറ്റവും ബൃഹത്തായതായിരിക്കും 'ഗാന്ധി' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഖ്യാത ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ 'ഗാന്ധി ബിഫോർ ഇന്ത്യ' 'ഗാന്ധി : ദി ഇയർസ് ദാറ്റ് ചെയിഞ്ചിഡ് ദി വേൾഡ്' എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് വെബ്സീരീസ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.

'ഷാഹിദ്' എന്ന ചലച്ചിത്രത്തിലൂടെ മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ഹൻസൽ മേത്ത. ലണ്ടനിൽ ഷൂട്ട് ചെയ്യുന്ന വെബ്സീരീസിന്റെ ഭാഗങ്ങളിൽ അന്താരാഷ്ട്രതലത്തിൽ മഹാത്മാ ഗാന്ധിക്കുള്ള സ്വീകാര്യതയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടത്തിലെ അനുഭവങ്ങളുമാണ് വരച്ചുകാട്ടുന്നത്.

മറാത്തി സിനിമ രംഗത്ത് ഏറെ പ്രശസ്തനാണ് ആദിനാഥ് കോത്താരി. അദ്ദേഹം സംവിധാനം ചെയ്ത 'പാനി' എന്ന മറാത്തി ചിത്രം മികച്ച പ്രകൃതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിരുന്നു. പ്രിയങ്ക ചോപ്രയാണ് ചിത്രം നിർമ്മിച്ചത്. മാധുരി ദീക്ഷിത് നിർമ്മിച്ച 'പഞ്ചക്' എന്ന ചിത്രത്തിലും പ്രധാനവേഷത്തിൽ ആദിനാഥ് കോത്താരി എത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ