ENTERTAINMENT

വിഎഫ്എക്സ് മികവിൽ രാമ-രാവണയുദ്ധം തുടങ്ങുന്നു; ആദിപുരുഷിന്റെ അവസാന ട്രെയിലർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ അവസാന ട്രെയിലറും എത്തി. രാമായണത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിലെ രാമ -രാവണ യുദ്ധം പശ്ചാത്തലമാകുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്ന ടാഗ്‌ലൈനിൽ ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത് .

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യ ടീസർ വലിയ വിമർശനങ്ങളാണ് നേരിട്ടതിനാൽ പിന്നീട് വന്ന ട്രെയിലർ പോലെ തന്നെ ദൃശ്യമികവോടെയും സാങ്കേതിക തികവോടെയുമാണ് അവസാന ട്രെയിലറും ഒരുക്കിയിരിക്കുന്നത്. ത്രീഡിയിലൊരുക്കുന്ന ചിത്രം തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിലും പുറത്തിറക്കും

താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിൽ രാഘവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. ലങ്കേഷ് എന്ന വില്ലനായി സെയ്ഫ് അലിഖാനും ജാനകിയായി കൃതി സനോണും, ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും വേഷമിടും

ടി സീരിസ്, റെട്രോഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഞ്ഞൂറ് കോടിയിലേറെ രൂപയാണ് ബജറ്റ് . ചിത്രം ജൂൺ 16ന് തിയറ്ററുകളിലെത്തും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?