ENTERTAINMENT

ഒറ്റ ദിവസം, 140 കോടി; ആദിപുരുഷിന് ആദ്യ ദിനം റെക്കോർഡ് നേട്ടം

പത്താനും കെജിഎഫ് 2 നും ശേഷം ആദ്യ ദിനത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി ആദിപുരുഷ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആദിപുരുഷിന് ആദ്യ ദിവസം ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം. ഓം റൗത്ത് സംവിധാനം ചെയ്ത് പ്രഭാസും കൃതി സനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ആദിപുരുഷ്, 2023 ലെ ഏറ്റവും വലിയ കളക്ഷനാണ് നേടിയിരിക്കുന്നത്. ആദ്യ ദിനം ഏറ്റവും വലിയ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്. നേരത്തെ, പത്താനും കെജിഎഫ് 2വും ആയിരുന്നു ആദ്യ ദിനം ബോക്സ് ഓഫീസിൽ വലിയ നേട്ടമുണ്ടാക്കിയ ചിത്രങ്ങൾ.

രാമായണത്തെ ആസ്പദമാക്കിയുള്ള ഇതിഹാസ പുരാണ ബിഗ് ബജറ്റ് ചിത്രം ഒറ്റ ദിവസം കൊണ്ട് ലോകമെമ്പാടുമായി 140 കോടി രൂപയാണ് നേടിയത്. ചിത്രത്തിന്റെ നിർമാതാക്കളായ ടി-സീരീസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

തെലുങ്കിൽ നിന്നുമാണ് ഏറ്റവും ഉയർന്ന കളക്ഷൻ ലഭിച്ചിരിക്കുന്നത്. ഏകദേശം 58.5 കോടി രൂപയുടെ കളക്ഷനാണ് തെലുങ്ക് പതിപ്പിന് ലഭിച്ചത്. ഹിന്ദി പതിപ്പ് മാത്രം 36 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. തമിഴ്, മലയാളം പതിപ്പുകൾ യഥാക്രമം 70 ലക്ഷം രൂപയും 40 ലക്ഷം രൂപയും നേടി. എല്ലാ കളക്ഷനും കൂടിയാകുമ്പോൾ ആദ്യ ദിനം 150 കോടി രൂപയിലെത്തുമെന്നാണ് നിർമാതാക്കളുടെ കണക്കുകൂട്ടൽ.

ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായ പത്താൻ, ആദ്യദിനം ലോകമെമ്പാടും നേടിയത് 106 കോടി രൂപയാണ്.

പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്.

രാമൻ എന്ന കഥാപാത്രത്തെ പ്രഭാസ് അവതരിപ്പിക്കുമ്പോൾ, രാവണനായി സെയ്ഫ് അലി ഖാനും സീതയായി കൃതിയും വേഷമിട്ടു. 500 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സണ്ണി സിങ്, ദേവദത്ത നാഗ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍