മലയാളത്തിൽ അരികൊമ്പന്റെ കഥ സിനിമയാക്കുന്നതിനിടെ മറ്റൊരു ആനക്കഥ പറയാൻ കോളിവുഡും. തമിഴ് സൂപ്പര്‍താരം വിജയകാന്തിന്റെ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തുന്ന ചിത്രം ആനയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് പറയുന്നത്. ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ഒറീസ ബോര്‍ഡറില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം.
യു അൻപാണ് സംവിധാനം. ആനയുമായി ബന്ധപ്പെട്ട കഥയാണെങ്കിലും ഈ ചിത്രം 'കുംകി' പോലുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് അന്‍പ് പറയുന്നു . പ്രഭു സോളമൻ സംവിധാനത്തിൽ വിക്രം പ്രഭു നായകനായെത്തിയ കുംകി പാപ്പാനും ആനയും തമ്മിലുള്ള ആത്മബന്ധമാണ് പറഞ്ഞത്. എന്നാൽ ഷണ്‍മുഖ പാണ്ഡ്യന്‍ ചിത്രം കാട്ടിൽ ജീവിക്കുന്ന ഒരു സാധാരണ വ്യക്തിയുടെ കഥയായിരിക്കുമെന്നും അന്‍പ് പ്രതികരിച്ചു
ചിത്രത്തിലെ ഓരോ സീനിലും കുറഞ്ഞത് നാലോ അഞ്ചോ ആനകളുണ്ടാകുമെന്നും പ്രധാന സീക്വന്‍സുകളില്‍ 20 ആനകളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സിനിമയുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ചെയ്യുന്നതിനായി ഒരു വലിയ ടീം തന്നെ ഞങ്ങള്‍ക്ക് ഉണ്ട്. ഒറീസ, തായ്‌ലാന്‍ഡ്, കേരള എന്നീ സംസ്ഥാനങ്ങളുടെ ഉള്‍കാടുകളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക' എന്നും സംവിധായകന്‍ പറയുന്നു.
സംവിധായകന്‍ പാര്‍ത്ഥിപന്‍ ദേശിംഗുവാണ് ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തുന്ന പേരിടാത്ത ചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും എഴുതിയിരിക്കുന്നത്. ചിത്രം ജൂലൈ 16ന് ചിത്രീകരണം ആരംഭിക്കും.